Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reservation

കുഡുംബി സമുദായം സംവരണത്തിന് അർഹർ: മുഖ്യമന്ത്രി

കൊ​​ച്ചി: സാ​​മൂ​​ഹി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ൽ​​ക്കു​​ന്ന കു​​ഡും​​ബി സ​​മു​​ദാ​​യം എ​​ല്ലാ അ​​ർ​​ഥ​​ത്തി​​ലും സം​​വ​​ര​​ണ​​ത്തി​​ന് അ​​ർ​​ഹ​​രാ​​ണെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ. കു​​ഡും​​ബി സ​​മു​​ദാ​​യ​​ത്തി​​ന്‍റെ പി​​ന്നാ​​ക്കാ​​വ​​സ്ഥ പ​​രി​​ഹ​​രി​​ക്കാ​​ൻ സാ​​ധ്യ​​മാ​​യ​​തെ​​ല്ലാം സ​​ർ​​ക്കാ​​ർ ചെ​​യ്യു​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

കു​​ഡും​​ബി സേ​​വാ​​സം​​ഘം 62ാം സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​വും സം​​ഘ​​ട​​ന​​യു​​ടെ സ്ഥാ​​പ​​ക നേ​​താ​​വ് അ​​ഡ്വ. ഒ.​​എ​​സ്. രാ​​മ​​കൃ​​ഷ്ണ​​ന്‍റെ ന​​വ​​തി ആ​​ഘോ​​ഷ​​വും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സേ​​വാ​​സം​​ഘം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എ.​​എ​​സ്. ശ്യാം​​കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ടി.​​ജെ. വി​​നോ​​ദ് എം​​എ​​ൽ​​എ, മേ​​യ​​ർ അ​​ഡ്വ. വി.​​കെ. മി​​നി​​മോ​​ൾ, മു​​ൻ മേ​​യ​​ർ അ​​ഡ്വ.​​ എം. അ​​നി​​ൽ​​കു​​മാ​​ർ, ബി​​ജെ​​പി സം​​സ്ഥാ​​ന കൗ​​ൺ​​സി​​ൽ അം​​ഗം സി.​​ജി. രാ​​ജ​​ഗോ​​പാ​​ൽ, ഇ.​​എ​​ൽ. അ​​നി​​ൽ​​കു​​മാ​​ർ, കെ.​​ആ​​ർ. ജ​​യ​​പ്ര​​സാ​​ദ്, സി.​​എ​​ൽ. വി​​ജ​​യ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

National

മു​ൻ അ​ഗ്നി​വീ​റു​മാ​ർ​ക്ക് കേ​ന്ദ്ര​സാ​യുധ സേ​ന​യി​ൽ 50 ശ​ത​മാ​നം സം​വ​ര​ണം; പ്ര​വേ​ശ​ന​ത്തി​ന് പ​രീ​ക്ഷ​ക​ളി​ല്ലെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: നാ​ല് വ​ർ​ഷ​ത്തെ സേ​വ​ന കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങു​ന്ന മു​ൻ അ​ഗ്നി​വീ​റു​മാ​ർ​ക്ക് കേ​ന്ദ്ര​സാ​യു​ധ പോ​ലീ​സ് സേ​ന​യി​ൽ വ​ലി​യ ഇ​ള​വു​ക​ളും അ​വ​സ​ര​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. ലോ​ക്സ​ഭ​യി​ൽ രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കേ​ന്ദ്ര സാ​യു​ധ സേ​ന​ക​ളി​ൽ അ​ഗ്നി​വീ​റു​മാ​ർ​ക്ക് 50 ശ​ത​മാ​നം സം​വ​ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സി​ആ​ർ​പി​എ​ഫ്, ബി​എ​സ്എ​ഫ്, സി​ഐ​എ​സ്എ​ഫ്, ഐ​ടി​ബി​പി, എ​സ്എ​സ്ബി, അ​സം റൈ​ഫി​ൾ​സ് എ​ന്നീ കേ​ന്ദ്ര​സാ​യു​ധ പോ​ലീ​സ് സേ​ന​ക​ളി​ലെ കോ​ൺ​സ്റ്റ​ബി​ൾ (ജ​ന​റ​ൽ ഡ്യൂ​ട്ടി), റൈ​ഫി​ൾ​മാ​ൻ ഒ​ഴി​വു​ക​ളി​ൽ 50 ശ​ത​മാ​ന​വും മു​ൻ അ​ഗ്നി​വീ​റു​ക​ൾ​ക്കാ​യി മാ​റ്റി​വെ​ച്ചി​രി​ക്കു​ന്നു.

സാ​ധാ​ര​ണ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​പ്പോ​ലെ കേ​ന്ദ്ര സാ​യു​ധ സേ​ന​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഇ​വ​ർ എ​ഴു​ത്തു​പ​രീ​ക്ഷ എ​ഴു​തേ​ണ്ട​തി​ല്ല. ‌കൂ​ടാ​തെ ഫി​സി​ക്ക​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് ടെ​സ്റ്റ്, ഫി​സി​ക്ക​ൽ എ​ഫി​ഷ്യ​ൻ​സി ടെ​സ്റ്റ് എ​ന്നി​വ​യി​ൽ നി​ന്നും ഇ​വ​രെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. നാ​ല് വ​ർ​ഷ​ത്തെ സൈ​നി​ക സേ​വ​നം ത​ന്നെ ഇ​വ​രു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത​യ്ക്കും അ​ച്ച​ട​ക്ക​ത്തി​നു​മു​ള്ള തെ​ളി​വാ​യി സ​ർ​ക്കാ​ർ ക​ണ​ക്കാ​ക്കു​ന്നു.

എ​ല്ലാ മു​ൻ അ​ഗ്നി​വീ​റു​മാ​ർ​ക്കും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ മൂ​ന്ന് വ​ർ​ഷ​ത്തെ ഇ​ള​വ് ല​ഭി​ക്കും. എ​ന്നാ​ൽ അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യു​ടെ ആ​ദ്യ ബാ​ച്ചി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​വ​ർ​ക്ക് (പ​ദ്ധ​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ചേ​ർ​ന്ന​വ​ർ​ക്ക്) അ​ഞ്ച് വ​ർ​ഷ​ത്തെ അ​ധി​ക ഇ​ള​വ് ഒ​റ്റ​ത്ത​വ​ണ​യാ​യി ന​ൽ​കും. മു​ൻ അ​ഗ്നി​വീ​റു​ക​ളു​ടെ നി​യ​മ​ന​ങ്ങ​ളും തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പ്ര​ത്യേ​ക വി​ഭാ​ഗം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​ഗ്നി​പ​ഥ് പ​ദ്ധ​തി വ​ഴി സേ​വ​ന​മ​നു​ഷ്ഠി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗം വ​രു​ന്ന സൈ​നി​ക​രു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് ഉ​യ​ർ​ന്നു​വ​ന്ന ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ ​നി​ർ​ണാ​യ​ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Kerala

റെ​യി​ൽ​വേ റി​സ​ർ​വേ​ഷ​നി​ൽ ച​രി​ത്ര​പ​ര​മാ​യ മാ​റ്റം ഓ​ഗ​സ്റ്റി​ൽ

പ​​​ര​​​വൂ​​​ർ: ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ മു​​​ഖ​​ച്ഛാ​​​യ മാ​​​റ്റു​​​ന്ന ന​​​വീ​​​ക​​​രി​​​ച്ച റി​​​സ​​​ർ​​​വേ​​​ഷ​​​ൻ സം​​​വി​​​ധാ​​​നം ഓ​​​ഗ​​​സ്റ്റ് മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​കും. 1986-ൽ ​​​തു​​​ട​​​ക്കം കു​​​റി​​​ച്ച നാ​​​ലു പ​​​തി​​​റ്റാ​​​ണ്ട് പ​​​ഴ​​​ക്ക​​​മു​​​ള്ള നി​​​ല​​​വി​​​ലെ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ രീ​​​തി​​​ക്കു പ​​​ക​​​ര​​​ം അ​​​ത്യാ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലൂ​​​ന്നി​​​യ സം​​​വി​​​ധാ​​​ന​​​മാ​​​ണു വ​​​രി​​ക.

ഡ​​​ൽ​​​ഹി റെ​​​യി​​​ൽ ഭ​​​വ​​​നി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വാ​​​ണ് ഈ ​​​സു​​​പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​നം അ​​​റി​​​യി​​​ച്ച​​​ത്. പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് മാ​​​റു​​​മ്പോ​​​ൾ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു യാ​​​തൊ​​​രു​​​വി​​​ധ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളും ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ അ​​​ദ്ദേ​​​ഹം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ക​​​ഴി​​​ഞ്ഞ 40 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ റെ​​​യി​​​ൽ​​​വേ ടി​​​ക്ക​​​റ്റിം​​​ഗ് രം​​​ഗ​​​ത്ത് വ​​​ലി​​​യ വി​​​പ്ല​​​വ​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്. 2002-ൽ ​​​ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് അ​​​ധി​​​ഷ്ഠി​​​ത ടി​​​ക്ക​​​റ്റിം​​​ഗ് ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ കൗ​​​ണ്ട​​​റു​​​ക​​​ളെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞു. നി​​​ല​​​വി​​​ൽ രാ​​​ജ്യ​​​ത്തെ ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗി​​​ന്‍റെ 88 ശ​​​ത​​​മാ​​​ന​​​വും ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി​​​യാ​​​ണ്.

ഈ ​​​രം​​​ഗ​​​ത്തെ പു​​​തി​​​യ കു​​​തി​​​ച്ചു​​​ചാ​​​ട്ട​​​മാ​​​യ റെ​​​യി​​​ൽ വ​​​ൺ മൊ​​​ബൈ​​​ൽ ആ​​​പ്പ് ഇ​​​തി​​​നോ​​​ട​​​കം മൂ​​​ന്ന​​​ര കോ​​​ടി​​​യി​​​ല​​​ധി​​​കം യാ​​​ത്ര​​​ക്കാ​​​ർ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്തു​​​ക​​​ഴി​​​ഞ്ഞു. ആ​​​ർ​​​ട്ടി​​​ഫി​​​ഷൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഈ ​​​ആ​​​പ്പ് വ​​​ഴി വെ​​​യ്റ്റിം​​​ഗ് ലി​​​സ്റ്റ് ടി​​​ക്ക​​​റ്റു​​​ക​​​ൾ ക​​​ൺ​​​ഫേം ആ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത 94 ശ​​​ത​​​മാ​​​നം കൃ​​​ത്യ​​​ത​​​യോ​​​ടെ മു​​​ൻ​​​കൂ​​​ട്ടി പ്ര​​​വ​​​ചി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും എ​​​ന്ന​​​ത് വ​​​ലി​​​യ നേ​​​ട്ട​​​മാ​​​ണ്. മു​​​ൻ​​​പ് ഇ​​​ത് 53 ശ​​​ത​​​മാ​​​നമാ​​​യി​​​രു​​​ന്നു.

ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ്, റ​​​ദ്ദാ​​​ക്ക​​​ൽ, ത​​​ത്സ​​​മ​​​യ ട്രെ​​​യി​​​ൻ വി​​​വ​​​രം, പ​​​രാ​​​തി പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള റെ​​​യി​​​ൽ മ​​​ദ​​​ദ് എ​​​ന്നി​​​വ​​​യ്‌​​​ക്കു പു​​​റ​​​മേ, യാ​​​ത്ര​​​യ്ക്കി​​​ട​​​യി​​​ൽ സീ​​​റ്റി​​​ലി​​​രു​​​ന്നു​​ത​​​ന്നെ ഭ​​​ക്ഷ​​​ണം ഓ​​​ർ​​​ഡ​​​ർ ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഏ​​​കോ​​​പി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

നി​​​ല​​​വി​​​ൽ പ്ര​​​തി​​​ദി​​​നം ഒ​​​ൻ​​​പ​​​ത് ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് മൊ​​​ബൈ​​​ൽ ആ​​​പ്പ് വ​​​ഴി മാ​​​ത്രം ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​ത്.

ഇ​​​തി​​​നൊ​​​പ്പം സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​ക ആ​​​ശ്വാ​​​സ​​​മാ​​​ണു റെ​​​യി​​​ൽ​​​വേ ന​​​ൽ​​​കു​​​ന്ന​​​ത്. 2024–25 കാ​​​ല​​​യ​​​ള​​​വി​​​ൽ മാ​​​ത്രം 60,239 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​ബ്‌​​​സി​​​ഡി​​​യാ​​​ണ് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ​​​ത്.

അ​​​താ​​​യ​​​ത്, റെ​​​യി​​​ൽ​​​വേ​​യ്ക്ക് 100 രൂ​​​പ ചെ​​​ല​​​വ് വ​​​രു​​​ന്ന ഒ​​​രു സേ​​​വ​​​ന​​​ത്തി​​നു യാ​​​ത്ര​​​ക്കാ​​​രി​​​ൽ​​നി​​​ന്ന് ശ​​​രാ​​​ശ​​​രി 57 രൂ​​​പ മാ​​​ത്ര​​​മാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. ഓ​​​രോ യാ​​​ത്ര​​​ക്കാ​​​ര​​​നും ശ​​​രാ​​​ശ​​​രി 43 ശ​​​ത​​​മാ​​​നം യാ​​​ത്രാ ഇ​​​ള​​​വ് ഇ​​​തി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

National

വ​നി​താ സം​വ​ര​ണം ത​ട​ഞ്ഞ​വ​ർ​ക്ക് സ്ത്രീ​ക​ൾ മാ​പ്പു ന​ൽ​കി​ല്ല: മോ​ദി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ ഇ​ന്ന​ലെ വ​നി​താ സം​വ​ര​ണം ത​ട​ഞ്ഞ​വ​ർ​ക്ക് സ്ത്രീ​ക​ൾ മാ​പ്പു ന​ൽ​കി​ല്ല. ആ​രി​ൽ നി​ന്നും ഒ​ന്നും ക​വ​രു​ന്ന നി​യ​മം അ​ല്ല കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​വും സു​ര​ക്ഷാ​കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള മ​ന്ത്രി​സ​ഭാ യോ​ഗ​വും ഇ​ന്ന് ചേ​ർ​ന്നി​രു​ന്നു. ഈ ​ര​ണ്ട് യോ​ഗ​ങ്ങ​ളി​ലും വ​നി​ത സം​വ​ര​ണം സം​ഭ​ന്ധി​ച്ച് വി​ഷ​യം ഉ​യ​ർ​ന്നു വ​ന്നി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​പ​ക്ഷം ഈ ​വി​ഷ​യ​ത്തി​ൽ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് യോ​ഗ​ത്തി​ൽ മോ​ദി പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രം.

Leader Page

വനിതാ സംവരണം ജനാധിപത്യത്തെ മാറ്റിമറിക്കുന്നതെങ്ങനെ?

കേ​​​​ന്ദ്ര​​​​സ​​​​ഹ​​​​മ​​​​ന്ത്രി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ എ​​​ന്‍റെ ആ​​​​ദ്യ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മ്പോ​​​​ൾ, തി​​​​ങ്ങി​​​​നി​​​​റ​​​​ഞ്ഞ ആ ​​​​മു​​​​റി​​​​യി​​​​ലാ​​​​കെ ഞാ​​​​ൻ ക​​​​ണ്ണോ​​​​ടി​​​​ച്ചു. അ​​​​വി​​​​ടെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്ത്രീ​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വി​​​​ര​​​​ലി​​​​ലെ​​​​ണ്ണാ​​​​വു​​​​ന്ന​​​​തു മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു. ആ ​​​​കാ​​​​ഴ്ച എ​​​ന്‍റെ മ​​​​ന​​​സി​​​​ൽ വ​​​​ലി​​​​യ സ്വാ​​​​ധീ​​​​ന​​​​മു​​​​ണ്ടാ​​​​ക്കി; വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ നേ​​​​ട്ട​​​​മാ​​​​യ​​​​ല്ല; മ​​​​റി​​​​ച്ച്, പൊ​​​​തു​​​​രം​​​​ഗ​​​​ത്ത് സ്ത്രീ​​​​ക​​​​ൾ ഇ​​​​നി​​​​യും താ​​​​ണ്ടേ​​​​ണ്ട ദൂ​​​​ര​​​​ത്തി​​​​ന്‍റെ വ്യ​​​​ക്ത​​​​മാ​​​​യ സൂ​​​​ച​​​​ന​​​​യാ​​​​യാ​​​​ണ് എ​​​​നി​​​​ക്ക​​​​ത് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​ത്.

തീ​​​​ര​​​​ദേ​​​​ശ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ പു​​​​ത്തൂ​​​​രി​​​​ന​​​​ടു​​​​ത്തു​​​​ള്ള ചെ​​​​റി​​​​യ ഗ്രാ​​​​മ​​​​ത്തി​​​​ൽ​​​നി​​​​ന്നാ​​​​ണ് ഞാ​​​​ൻ വ​​​​രു​​​​ന്ന​​​​ത്. സ്ത്രീ​​​​ക​​​​ൾ എ​​​​ക്കാ​​​​ല​​​​വും ക​​​​രു​​​​ത്തും അ​​​​തി​​​​ജീ​​​​വ​​​​ന​​​​ശേ​​​​ഷി​​​​യും തെ​​​​ളി​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള സാം​​​​സ്കാ​​​​രി​​​​ക സ​​​​മ്പ​​​​ന്ന​​​​മാ​​​​യ മേ​​​​ഖ​​​​ല​​​​യാ​​​​ണ​​​​ത്. ആ ​​​​ക​​​​രു​​​​ത്ത് പൊ​​​​തു​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ക എ​​​​ന്ന​​​​തും മു​​​​മ്പ് അ​​​​ധി​​​​ക​​​​മാ​​​​രും ന​​​​ട​​​​ന്നു​​​​പോ​​​​യി​​​​ട്ടി​​​​ല്ലാ​​​​ത്ത പാ​​​​ത​​​​യി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ക എ​​​​ന്ന​​​​തും എ​​​​ന്താ​​​​ണെ​​​​ന്ന് എ​​​​നി​​​​ക്ക​​​​റി​​​​യാം. എ​​​​ല്ലാ സ്ത്രീ​​​​ക​​​​ൾ​​​​ക്കും ഒ​​​​രേ ആ​​​​വേ​​​​ശ​​​​ത്തോ​​​​ടെ ഇ​​​​ത്ത​​​​രം അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കാ​​​​റി​​​​ല്ല എ​​​​ന്ന യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​വും ഞാ​​​​ൻ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്നു.
നാ​​​​രീ​​​​ശ​​​​ക്തി വ​​​​ന്ദ​​​​ൻ അ​​​​ധി​​​​നി​​​​യ​​​​മം ഇ​​​​തി​​​​ന​​​​കം പാ​​​​സാ​​​​ക്കി​​​​ക്ക​​​​ഴി​​​​ഞ്ഞു. 2024 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​ന്‍റ് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തു. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യും ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്തു. എ​​​​ന്നാ​​​​ൽ, ഇ​​​​നി വ​​​​രു​​​​ന്ന​​​​ത് പ്ര​​​​യാ​​​​സ​​​​ക​​​​ര​​​​മാ​​​​യ ഘ​​​​ട്ട​​​​മാ​​​​ണ്: ന​​​​ൽ​​​​കി​​​​യ ആ ​​​​വാ​​​​ക്ക് പാ​​​​ലി​​​​ക്കു​​​​ക എ​​​​ന്ന​​​​ത്.

ജ​​​​ന​​​​ങ്ങ​​​​ളെ പ്ര​​​​തി​​​​നി​​​​ധാ​​​​നം​​​​ ചെ​​​​യ്യു​​​​ന്ന ജ​​​​നാ​​​​ധി​​​​പ​​​​ത്യം

ഇ​​​​ന്ത്യ 67 കോ​​​​ടി സ്ത്രീ​​​​ക​​​​ളു​​​​ടെ നാ​​​​ടാ​​​​ണ്; എ​​​​ന്നാ​​​​ൽ, നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളി​​​​ൽ വെ​​​​റും 15 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ് ഈ ​​​​ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ത്തെ പ്ര​​​​തി​​​​നി​​​​ധാ​​​​നം​​​​ ചെ​​​​യ്യു​​​​ന്ന​​​​ത്. തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ടു​​​​ക്കു​​​​ന്ന പ്ര​​​​ക്രി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്ന് പ​​​​കു​​​​തി​​​​യോ​​​​ളം വ​​​​രു​​​​ന്ന പൗ​​​​ര​​​​ന്മാ​​​​രെ നി​​​​ര​​​​ന്ത​​​​രം ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തെ യ​​​​ഥാ​​​​ർ​​​​ഥ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കാ​​​​നാ​​​​കി​​​​ല്ല; ഈ ​​​​ദൗ​​​​ത്യം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​ലേ​​​​ക്കു​​​​ള്ള സു​​​​പ്ര​​​​ധാ​​​​ന​ ചു​​​​വ​​​​ടു​​​​വ​​​​യ്പാ​​​​ണ് നാ​​​​രീ​​​​ശ​​​​ക്തി വ​​​​ന്ദ​​​​ൻ അ​​​​ധി​​​​നി​​​​യ​​​​മം. എ​​​​ന്നാ​​​​ൽ, ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ ക​​​​ട​​​​ലാ​​​​സി​​​​ലെ നി​​​​യ​​​​മ​​​​ത്തി​​​​ന് വ​​​​ലി​​​​യ മൂ​​​​ല്യ​​​​മി​​​​ല്ല. ഇ​​​​തി​​​​നാ​​​​യി സെ​​​​ൻ​​​​സ​​​​സ് ന​​​​ട​​​​ത്തേ​​​​ണ്ട​​​​തു​​​​ണ്ട്. അ​​​​തി​​​​നു​​​​ശേ​​​​ഷം മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യം ന​​​​ട​​​​ക്കു​​​​ക​​​​യും പാ​​​​ർ​​​​ല​​​​മെ​​​ന്‍റി​​​​ലെ​​​​യും ഓ​​​​രോ സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളി​​​​ലെ​​​​യും മൂ​​​​ന്നി​​​​ലൊ​​​​ന്ന് സീ​​​​റ്റു​​​​ക​​​​ളി​​​​ൽ നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തി​​​​ന​​​​കം സ്ത്രീ​​​​ക​​​​ൾ എ​​​​ത്തി​​​​ച്ചേ​​​​രു​​​​ക​​​​യും വേ​​​​ണം.

നി​​​​യ​​​​മ​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​ട​​​​ങ്ങ​​​​ളി​​​​ൽ സ്ത്രീ​​​​ക​​​​ൾ​​​കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​മ്പോ​​​​ൾ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന്‍റെ മു​​​​ൻ​​​​ഗ​​​​ണ​​​​നാ ​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ന്നു. പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കു​​​​മു​​​​മ്പ് സ്ത്രീ​​​​ക​​​​ൾ​​​​ക്ക് 33 ശ​​​​ത​​​​മാ​​​​നം സം​​​​വ​​​​ര​​​​ണം ന​​​​ട​​​​പ്പാ​​​​ക്കി​​​​യ പ​​​​ഞ്ചാ​​​​യ​​​​ത്തീ​​​​രാ​​​​ജ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ മു​​​​ൻ​​​​ഗ​​​​ണ​​​​ന​​​​ക​​​​ളി​​​​ൽ പ്ര​​​​ക​​​​ട​​​​മാ​​​​യ മാ​​​​റ്റം കാ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ട്. ജ​​​​ലം, ആ​​​​രോ​​​​ഗ്യം, വി​​​​ദ്യാ​​​​ഭ്യാ​​​​സം, ശി​​​​ശു പോ​​​​ഷ​​​​കാ​​​​ഹാ​​​​രം എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​യി കൂ​​​​ടു​​​​ത​​​​ൽ ബ​​​​ജ​​​​റ്റ് വി​​​​ഹി​​​​തം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ടു. അ​​​​ഴി​​​​മ​​​​തി​​​​യോ​​​​ടു​​​​ള്ള സ​​​​ഹി​​​​ഷ്ണു​​​​ത കു​​​​റ​​​​യു​​​​ക​​​​യും സ​​​​മൂ​​​​ഹ​​​​ത്തോ​​​​ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തൊ​​​​രു യാ​​​​ദൃ​​​​ച്ഛി​​​​ക​​​​ത​​​​യ​​​​ല്ല; പ്രാ​​​​തി​​​​നി​​​​ധ്യം പ്ര​​​​വൃ​​​​ത്തി​​​​പ​​​​ഥ​​​​ത്തി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന മാ​​​​റ്റ​​​​മാ​​​​ണ്.

ന​​​​യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ ഇ​​​​ത് എ​​​​ന്തു മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​ക്കും?

ഗ​​​​വ​​​​ൺമെ​​​​ന്‍റി​​​​ലെ ദീ​​​​ർ​​​​ഘ​​​​കാ​​​​ല അ​​​​നു​​​​ഭ​​​​വം എ​​​​ന്നെ പ​​​​ഠി​​​​പ്പി​​​​ച്ച​​​​ത്, ആ ​​​​മു​​​​റി​​​​യി​​​​ൽ ആ​​​​രു​​​​ണ്ട് എ​​​​ന്ന​​​​തി​​​​നെ ആ​​​​ശ്ര​​​​യി​​​​ച്ചി​​​​രി​​​​ക്കും. അ​​​​വി​​​​ടെ എ​​​​ന്ത് ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്നു എ​​​​ന്ന​​​​ത്. വെ​​​​ട്ടി​​​​ക്കു​​​​റ​​​​യ്ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ​​​പോ​​​​ലും മാ​​​​തൃ ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​നാ​​​​യു​​​​ള്ള ഫ​​​​ണ്ടി​​​​നാ​​​​യി വ​​​​നി​​​​താ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തു​​​​ന്നു. ന​​​​ട​​​​പ്പാ​​​​ക്കു​​​​മ്പോ​​​​ൾ സ്ത്രീ​​​​ക​​​​ൾ​​​​ക്ക് വ​​​​ലി​​​​യ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കി​​​​യേ​​​​ക്കാ​​​​വു​​​​ന്ന ന​​​​യ​​​​ങ്ങ​​​​ളി​​​​ലെ ലിം​​​​ഗ​​​​പ​​​​ര​​​​മാ​​​​യ സ്വാ​​​​ധീ​​​​നം അ​​​​വ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു. പു​​​​രു​​​​ഷ സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ത​​​​ങ്ങ​​​​ളു​​​​ടെ തെ​​​​റ്റു​​​​കൊ​​​​ണ്ട​​​​ല്ലാ​​​​തെ​​​ത​​​​ന്നെ, ഒ​​​​രി​​​​ക്ക​​​​ലും നേ​​​​രി​​​​ടാ​​​​ത്ത മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ അ​​​​വ​​​​ർ ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്നു.

നാ​​​​രീ​​​​ശ​​​​ക്തി: കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​ൽ​​​​നി​​​​ന്നു നി​​​​യ​​​​മ​​​​ത്തി​​​​ലേ​​​​ക്ക്

സ്ത്രീ​​​​ക​​​​ളു​​​​ടെ പൂ​​​​ർ​​​​ണ​​​​വും തു​​​​ല്യ​​​​വു​​​​മാ​​​​യ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മി​​​​ല്ലാ​​​​തെ ഇ​​​​ന്ത്യ​​​​ക്ക് അ​​​​തി​​​​ന്‍റെ പൂ​​​​ർ​​​​ണ​​​​മാ​​​​യ ശേ​​​​ഷി കൈ​​​​വ​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി പ​​​​ണ്ടു​​​​മു​​​​ത​​​​ലേ വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നു. നാ​​​​രീ​​​​ശ​​​​ക്തി എ​​​​ന്ന​​​​ത് വെ​​​​റും മു​​​​ദ്രാ​​​​വാ​​​​ക്യ​​​​മാ​​​​യ​​​​ല്ല, മ​​​​റി​​​​ച്ച് വി​​​​ക​​​​സി​​​​ത ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ടി​​​​ത്ത​​​​റ​​​​യാ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം നി​​​​ര​​​​ന്ത​​​​രം വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. സ്ത്രീ​​​​ശക്തീ​​​​ക​​​​ര​​​​ണ​​​​ത്തെ കേ​​​​വ​​​​ലം ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ക്കി മാ​​​​റ്റു​​​​ന്ന ഈ ​​​​കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​ന്‍റെ പൂ​​​​ർ​​​​ണ​​​​രൂ​​​​പ​​​​മാ​​​​ണ് നാ​​​​രീ​​​​ശ​​​​ക്തി വ​​​​ന്ദ​​​​ൻ അ​​​​ധി​​​​നി​​​​യ​​​​മം.

വി​​​​വി​​​​ധ പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​​ലെ എ​​​​ന്‍റെ സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട്

ഇ​​​​ത് ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ മാ​​​​ത്ര​​​​മ​​​​ല്ല; ഒ​​​​രു പ്ര​​​​സ്ഥാ​​​​ന​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​ന്‍റെ​​​​യാ​​​​കെ അ​​​​ഭി​​​​മാ​​​​ന നി​​​​മി​​​​ഷ​​​​മാ​​​​ണ്. സെ​​​​ൻ​​​​സ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ലും മ​​​​ണ്ഡ​​​​ല​​​​പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​ലും അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി ഒ​​​​രു ദി​​​​വ​​​​സം പോ​​​​ലും ന​​​​ഷ്‌​​​ട​​​പ്പെ​​​​ടാ​​​​തെ നോ​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് നാം ​​​​ഇ​​​​നി ഇ​​​​ന്ത്യ​​​​യി​​​​ലെ സ്ത്രീ​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി ചെ​​​​യ്യേ​​​​ണ്ട അ​​​​ടി​​​​യ​​​​ന്ത​​​​ര ക​​​​ട​​​​മ.

ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ലെ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ, സം​​​​വ​​​​ര​​​​ണ സീ​​​​റ്റു​​​​ക​​​​ളു​​​​ടെ ഊ​​​​ഴം, പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യി നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ, സ​​​​ൺ​​​​സെ​​​​റ്റ് ക്ലോ​​​​സു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ ഞാ​​​​ൻ മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്നു. ഇ​​​​വ​​​​യെ​​​​ല്ലാം ഗൗ​​​​ര​​​​വ​​​​ത​​​​ര​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ത​​​​ന്നെ​​​​യാ​​​​ണ്; എ​​​​ങ്കി​​​​ലും ഇ​​​​തി​​​​ന് ഉ​​​​ട​​​​ന​​​​ടി ശ്ര​​​​ദ്ധ ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് നാം ​​​​ഉ​​​​റ​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ഇ​​​​തി​​​​ന്‍റെ ത​​​​ത്വം ശ​​​​രി​​​​യും ആ​​​​വ​​​​ശ്യം അ​​​​ത്യ​​​​ന്താ​​​​പേ​​​​ക്ഷി​​​​ത​​​​വു​​​​മാ​​​​ണ്. പൂ​​​​ർ​​​​ണ​​​​ത​​​​യ്ക്കു വേ​​​​ണ്ടി​​​​യു​​​​ള്ള മാ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ഴി​​​​മു​​​​ട​​​​ക്കാ​​​​ൻ നാം ​​​​അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​ത്.

നീ​​​​തി പു​​​​ല​​​​ർ​​​​ത്തു​​​​ന്ന രാ​​​ഷ്‌​​​ട്രം

2023 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ച​​​​രി​​​​ത്രം പി​​​​റ​​​​ന്നു. എ​​​​ന്നാ​​​​ൽ, ച​​​​രി​​​​ത്രം അ​​​​ർ​​​​ഥ​​​​വ​​​​ത്താ​​​​കു​​​​ന്ന​​​​ത് അ​​​​തി​​​​നു​​​​ശേ​​​​ഷം എ​​​​ന്തു സം​​​​ഭ​​​​വി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തി​​​​നെ​​​​ക്കൂ​​​​ടി ആ​​​​ശ്ര​​​​യി​​​​ച്ചാ​​​​ണ്. നീ​​​​തി​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ രാ​​​​ജ്യം എ​​​​ന്നാ​​​​ൽ, പാ​​​​സാ​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സൃ​​​​ത​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന നി​​​​ശ​​​​ബ്ദ​​​​വും സു​​​​സ്ഥി​​​​ര​​​​വു​​​​മാ​​​​യ ഇ​​​​ട​​​​മാ​​​​ണ്. രാ​​​​ജ്യ​​​​ത്തെ സേ​​​​വി​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന ഓ​​​​രോ പെ​​​​ൺ​​​​കു​​​​ട്ടി​​​​ക്കും, ഇ​​​​തു​​​​വ​​​​രെ വേ​​​​ദി​​​​ക​​​​ൾ ല​​​​ഭി​​​​ക്കാ​​​​ത്ത നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കും, ഒ​​​​രി​​​​ക്ക​​​​ൽ​​​​പോ​​​​ലും മൈ​​​​ക്കി​​​​നു​​​​ മു​​​​ന്നി​​​​ൽ എ​​​​ത്താ​​​​ത്ത ശ​​​​ബ്ദ​​​​ങ്ങ​​​​ൾ​​​​ക്കുംവേ​​​​ണ്ടി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കേ​​​​ണ്ട സ​​​​മ​​​​യം ഇ​​​​താ​​​​ണ്.

ഈ ​​​​നി​​​​യ​​​​മം ന​​​​ട​​​​പ്പാ​​​​ക്കു​​​​ക. പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തി​​​ന്‍റെ വ്യാ​​​​പ്തി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക. രാ​​​​ജ്യം ഉ​​​​റ്റു​​​​നോ​​​​ക്കു​​​​ക​​​​യാ​​​​ണ്.

Leader Page

വനിതാ സംവരണത്തിന്‍റെ മറവിൽ മണ്ഡല പുനർനിർണയം അജൻഡയും ആശങ്കകളും

വ​​​​​​നി​​​​​​താ​​​​​​ സം​​​​​​വ​​​​​​ര​​​​​​ണ​​​​​​ത്തെ കേ​​​​​​ന്ദ്ര​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഗൂ​​​​​​ഢ​​​​​​ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ളോ​​​​​​ടെ ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടെ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ന് മ​​​​​​റ​​​​​​യാ​​​​​​ക്കു​​​​​​ന്ന​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചു​​​​​​ള്ള ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ ദേ​​​​​​ശീ​​​​​​യ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ ചൂ​​​​​​ടു പി​​​​​​ടി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

നി​​​​​​ല​​​​​​വി​​​​​​ലെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ മാ​​​​​​ത്രം ക​​​​​​ണ​​​​​​ക്കാ​​​​​​ക്കി ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ സീ​​​​​​റ്റു​​​​​​ക​​​​​​ൾ 50 ശ​​​​​ത​​​​​മാ​​​​​നം വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ച് 850 ആ​​​​​​ക്കാ​​​​​​നു​​​​​​ള്ള കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ നീ​​​​​​ക്കം ലോ​​​​​​ക്‌​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ ത​​​​​​മ്മി​​​​​​ലു​​​​​​ള്ള പ്രാ​​​​​​തി​​​​​​നി​​​​​​ധ്യ അ​​​​​​നു​​​​​​പാ​​​​​​തം താ​​​​​​റു​​​​​​മാ​​​​​​റാ​​​​​​ക്കി ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ഫെ​​​​​​ഡ​​​​​​റ​​​​​​ൽ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തെ ദു​​​​​​ർ​​​​​​ബ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​മെ​​​​​​ന്ന​​​​​​തി​​​​​​ൽ സം​​​​​​ശ​​​​​​യ​​​​​​മി​​​​​​ല്ല.

ത​​​​​​മി​​​​​​ഴ്‌​​​​​​നാ​​​​​​ട്ടി​​​​​​ലും പ​​​​​​ശ്ചി​​​​​​മ​​​​​​ബം​​​​​​ഗാ​​​​​​ളി​​​​​​ലും ന​​​​​​ട​​​​​​ക്കു​​​​​​ന്ന നി​​​​​​യ​​​​​​മ​​​​​സ​​​​​​ഭാ​​​ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ നേ​​​​​​ട്ട​​​​​​മു​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും അ​​​​​​തോ​​​​​​ടൊ​​​​​​പ്പം ദേ​​​​​​ശീ​​​​​​യ​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ അ​​​​​​ധി​​​​​​കാ​​​​​​രം നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്താ​​​​​​നു​​​​​​മു​​​​​​ള്ള ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ ഗൂ​​​​​​ഢ​​​​​​ല​​​​​​ക്ഷ്യ​​​​​​മാ​​​​​​ണ് ഈ ​​​​​​നീ​​​​​​ക്ക​​​​​​ത്തി​​​​​​നു ​​​പി​​​​​​ന്നി​​​​​​ലെ​​​​​​ന്ന​​​​​​തു വ​​​​​​ള​​​​​​രെ വ്യ​​​​​​ക്ത​​​​​​മാ​​​​​​ണ്.

►വ​​​​​​നി​​​​​​താ​​​​​​ സം​​​​​​വ​​​​​​ര​​​​​​ണം സ്വാ​​​​​​ഗ​​​​​​താ​​​​​​ർ​​​​​​ഹം

ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യി​​​​​​ൽ അ​​​​​​ൻ​​​​​​പ​​​​​​ത് ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​റെ വ​​​​​​രു​​​​​​ന്ന സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​വ​​​​​​ർ അ​​​​​​ർ​​​​​​ഹി​​​​​​ക്കു​​​​​​ന്ന പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം ഇ​​​​​​തു​​​​​​വ​​​​​​രെ​​​​​​യും പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​ലോ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​ക​​​​​​ളി​​​​​​ലോ ല​​​​​​ഭി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല. സ്വാ​​​​​​ത​​​​​​ന്ത്ര്യം നേ​​​​​​ടി 78 വ​​​​​​ർ​​​​​​ഷ​​​​​​ം ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടും പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​ന്‍റി​​​​​​ൽ സ്ത്രീ ​​​​​​പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം 13-14 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ന​​​​​​പ്പു​​​​​​റം ഉ​​​​​​യ​​​​​​ർ​​​​​​ന്നി​​​​​​ട്ടി​​​​​​ല്ല. വി​​​​​​ക​​​​​​സി​​​​​​ത രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളാ​​​​​​ക​​​​​​ട്ടെ നി​​​​​​യ​​​​​​മ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​സ​​​​​​ഭ​​​​​​ക​​​​​​ളി​​​​​​ൽ സ്ത്രീ​​​​​​പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം 35 മു​​​​​​ത​​​​​​ൽ 50 ശ​​​​​​ത​​​​​​മാ​​​​​​നം​​​വ​​​​​​രെ നേ​​​​​​ടി​​​​​​ക്ക​​​​​​ഴി​​​​​​ഞ്ഞു. ഈ ​​​​​​പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​യി​​​​​​ലൂ​​​​​​ടെ പാ​​​​​​സാ​​​​​​ക്കി​​​​​​യ 33 ശ​​​​​​ത​​​​​​മാ​​​​​​നം വ​​​​​​നി​​​​​​താ​​​​​​ സം​​​​​​വ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​ത് സ്വാ​​​​​​ഗ​​​​​​താ​​​​​​ർ​​​​​​ഹ​​​​​​മാ​​​​​​ണ്.

നി​​​​​​ല​​​​​​വി​​​​​​ലെ 543 ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടെ മൂ​​​​​​ന്നി​​​​​​ലൊ​​​​​​ന്നാ​​​​​​യ 181 മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ, ഓ​​​​​​രോ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ​​​​​​യും മൂ​​​​​​ന്നി​​​​​​ലൊ​​​​​​ന്ന് മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്ന​ ക​​​​​​ണ​​​​​​ക്കി​​​​​​ൽ വ​​​​​​ള​​​​​​രെ എ​​​​​​ളു​​​​​​പ്പ​​​​​​ത്തി​​​​​​ൽ​​​​​​ത്ത​​​​​​ന്നെ വ​​​​​​നി​​​​​​താ​​​​​​ സം​​​​​​വ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കാ​​​​​​ൻ പ​​​​​​റ്റും. തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ മൂ​​​​​​ന്ന് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ എ​​​​​​ല്ലാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലും മാ​​​​​​റി​​​​​​മാ​​​​​​റി സം​​​​​​വ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​നും, എ​​​​​​സ്‌​​​​​സി, എ​​​​​​സ്‌​​​​​ടി വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​ള്ള സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്ക് സം​​​​​​വ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ൽ സം​​​​​​വ​​​​​​ര​​​​​​ണം ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നും ശ്ര​​​​​​ദ്ധി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നു മാ​​​​​​ത്രം. ഇ​​​​​​തി​​​​​​ന് പു​​​​​​തു​​​​​​താ​​​​​​യി ഒ​​​​​​രു മ​​​​​​ണ്ഡ​​​​​​ല ​​​​​​പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​വ​​​​​​ശ്യ​​​​​​മേ​​​​​​യി​​​​​​ല്ല.

►മ​​​​​​ണ്ഡ​​​​​​ല പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ണാ​​​​​​പ്പു​​​​​​റ​​​​​​ങ്ങ​​​​​​ൾ

ലോ​​​​​​ക്‌​​​​​​സ​​​​​​ഭ​​​​​​യു​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള നി​​​​​​യ​​​​​​മ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണ സ​​​​​​ഭ​​​​​​ക​​​​​​ളി​​​​​​ൽ നീ​​​​​​തി​​​​​​യു​​​​​​ക്ത​​​​​​മാ​​​​​​യ പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ക്കു​​​​​​ന്ന ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യാ​​​​​​ണ് മ​​​​​​ണ്ഡ​​​​​​ല പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യം. നി​​​​​​ല​​​​​​വി​​​​​​ൽ ലോ​​​​​​ക്‌​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ 543 സീ​​​​​​റ്റു​​​​​​ക​​​​​​ൾ നി​​​​​​ജ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് 1971ലെ ​​​​​​ജ​​​​​​ന​​​​​​സം​​​​​​ഖ്യ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി​​​​​​യാ​​​​​​ണ്. അ​​​​​​തി​​​​​​നു​​​​​​ശേ​​​​​​ഷം വി​​​​​​വി​​​​​​ധ കേ​​​​​​ന്ദ്ര-​​​​​​സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ക​​​​​​ൾ കു​​​​​​ടും​​​​​​ബാ​​​​​​സൂ​​​​​​ത്ര​​​​​​ണം ഒ​​​​​​രു പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ത ദേ​​​​​​ശീ​​​​​​യ​​​​​​ന​​​​​​യ​​​​​​മാ​​​​​​യി ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി. എ​​​​​​ന്നാ​​​​​​ൽ, കു​​​​​​ടും​​​​​​ബാ​​​​​​സൂ​​​​​​ത്ര​​​​​​ണ പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ലും വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ-​​​​​​ആ​​​​​​രോ​​​​​​ഗ്യ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ കൈ​​​​​​വ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും എ​​​​​​ല്ലാ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ഒ​​​​​​രു​​​​​​പോ​​​​​​ലെ സാ​​​​​​ധി​​​​​​ച്ചി​​​​​​ല്ല.

2011ലെ ​​​​​​സെ​​​​​​ൻ​​​​​​സ​​​​​​സ് അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടെ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യം ന​​​​​​ട​​​​​​ത്തു​​​​​​മ്പോ​​​​​​ൾ ഈ ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ മി​​​​​​ക​​​​​​ച്ച നേ​​​​​​ട്ടം കൈ​​​​​​വ​​​​​​രി​​​​​​ച്ച സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക്, പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ച് ദ​​​​​​ക്ഷി​​​​​​ണേ​​​​​​ന്ത്യ​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും വ​​​​​​ട​​​​​​ക്കു​​​​​​കി​​​​​​ഴ​​​​​​ക്ക​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​ന്‍റി​​​​​​ലെ പ്ര​​​​​​തി​​​​​​നി​​​​​​ധ്യ​​​​​​ത്തി​​​​​​ൽ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ ന​​​​​​ഷ്‌​​​ടം സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

ഉ​​​​​​ദാ​​​​​​ഹ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്, ജ​​​​​​ന​​​​​​സം​​​​​​ഖ്യ അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു​​​ മാ​​​​​​ത്രം പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യി​​​​​​ച്ചാ​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന് നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള 20 ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു കേ​​​​​​വ​​​​​​ലം മൂ​​​​​​ന്ന് മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ മാ​​​​​​ത്രം വ​​​​​​ർ​​​​​​ധി​​​​​​ച്ച് 23 മാ​​​​​​ത്ര​​​​​​മേ ആ​​​​​​കു​​​​​​ക​​​​​​യു​​​​​​ള്ളൂ. എ​​​​​​ന്നാ​​​​​​ൽ, ഉ​​​​​​ത്ത​​​​​​ർ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ൽ നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള 80 ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് 50 മു​​​​​​ത​​​​​​ൽ 55 വ​​​​​​രെ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ വ​​​​​​ർ​​​​​​ധി​​​​​​ച്ച് 130 മു​​​​​​ത​​​​​​ൽ 135 വ​​​​​​രെ​​​​​​യാ​​​​​​കും. നി​​​​​​ല​​​​​​വി​​​​​​ലെ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ആ​​​​​​നു​​​​​​പാ​​​​​​തി​​​​​​ക​​​​​​മാ​​​​​​യി (150 ശ​​​​​ത​​​​​മാ​​​​​നം) വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ചാ​​​​​​ലും കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ 30 മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളും ഉ​​​​​​ത്ത​​​​​​ർ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ൽ 120 മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​ണ് ഉ​​​​​​ണ്ടാ​​​​​​കു​​​​​​ക. അ​​​​​​പ്പോ​​​​​​ഴും ഇ​​​​​​രു​​​​​​സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള അ​​​​​​ന്ത​​​​​​രം സാ​​​​​​ര​​​​​​മാ​​​​​​യി​​​​​​ത്ത​​​​​​ന്നെ വ​​​​​​ർ​​​​​​ധി​​​​​​ക്കും.

►പ്രാ​​​​​​ദേ​​​​​​ശി​​​​​​ക അ​​​​​​സ​​​​​​മ​​​​​​ത്വ​​​​​​ങ്ങ​​​​​​ൾ

മ​​​​​​ണ്ഡ​​​​​​ല​​​​​​ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​ത്തി​​​ന് ജ​​​​​​ന​​​​​​സം​​​​​​ഖ്യ മാ​​​​​​ത്രം അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കു​​​​​​മ്പോ​​​​​​ൾ ജ​​​​​​ന​​​​​​സാ​​​​​​ന്ദ്ര​​​​​​ത കൂ​​​​​​ടി​​​​​​യ ന​​​​​​ഗ​​​​​​ര​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു കൂ​​​​​​ടു​​​​​​ത​​​​​​ൽ ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭി​​​​​​ക്കും. ഇ​​​​​​ത് ലോ​​​​​​ക്സ​​​​​​ഭ​​​​​​യി​​​​​​ൽ കാ​​​​​​ർ​​​​​​ഷി​​​​​​ക-​​​​​​ഗ്രാ​​​​​​മീ​​​​​​ണ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം കു​​​​​​റ​​​​​​യ്ക്കും. വി​​​​​​വി​​​​​​ധ വി​​​​​​ക​​​​​​സ​​​​​​ന​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളും എം​​​​​പി ഫ​​​​​​ണ്ട് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചു​​​​​​ള്ള പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളും കാ​​​​​​ർ​​​​​​ഷി​​​​​​ക-​​​​​​ഗ്രാ​​​​​​മീ​​​​​​ണ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​ളി​​​​​​ൽ കു​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തി​​​​​​ന് ഇ​​​​​​തു കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​കും.

അ​​​​​​തോ​​​​​​ടൊ​​​​​​പ്പം സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ​​​​​​ത്ത​​​​​​ന്നെ ജ​​​​​​ന​​​​​​സം​​​​​​ഖ്യാ​​​​​​നു​​​​​​പാ​​​​​​ത​​​​​​ത്തി​​​​​​ൽ വ​​​​​​ലി​​​​​​യ വ്യ​​​​​​ത്യാ​​​​​​സ​​​​​​മു​​​​​​ണ്ടാ​​​​​​കാം. ആ​​​​​​രോ​​​​​​ഗ്യ-​​​​​​വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലെ നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ളു​​​​​​ടെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ലും ജ​​​​​​ന​​​​​​സം​​​​​​ഖ്യാ​​​​​​ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ന​​​​​​യം പി​​​​​​ന്തു​​​​​​ട​​​​​​രു​​​​​​ന്ന കാ​​​​​​ര്യ​​​​​​ത്തി​​​​​​ലും വി​​​​​​വി​​​​​​ധ ജി​​​​​​ല്ല​​​​​​ക​​​​​​ൾ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ത​​​​​​മ്മി​​​​​​ലും വി​​​​​​വി​​​​​​ധ ജ​​​​​​ന​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ത​​​​​​മ്മി​​​​​​ലും ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​വും സാം​​​​​​സ്കാ​​​​​​രി​​​​​​ക​​​​​​വു​​​​​​മാ​​​​​​യ വ്യ​​​​​​ത്യാ​​​​​​സ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​കാം.

അ​​​​​​തി​​​​​​നാ​​​​​​ൽ മ​​​​​​ണ്ഡ​​​​​​ല​​​​​​ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ൽ ജ​​​​​​ന​​​​​​സം​​​​​​ഖ്യ മാ​​​​​​ത്രം അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​ത് സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ ​​​​​​പോ​​​​​​ലും വി​​​​​​വി​​​​​​ധ ​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​ടെ​​​​​​യും വി​​​​​​വി​​​​​​ധ ജ​​​​​​ന​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും അ​​​​​​സം​​​​​​തൃ​​​​​​പ്തി​​​​​​ക്ക് കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​കാം.

അ​​​​​​തോ​​​​​​ടൊ​​​​​​പ്പം പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ പ്ര​​​​​​ക്രി​​​​​​യ​​​​​​യി​​​​​​ൽ അ​​​​​​റി​​​​​​ഞ്ഞോ അ​​​​​​റി​​​​​​യാ​​​​​​തെ​​​​​​യോ സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന പി​​​​​​ഴ​​​​​​വു​​​​​​ക​​​​​​ൾ ആ​​​​​​ദി​​​​​​വാ​​​​​​സി-ദ​​​​​​ളി​​​​​​ത് വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും വി​​​​​​വി​​​​​​ധ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലെ ഭാ​​​​​​ഷാ-​​​​​​മ​​​​​​ത ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും പ്രാ​​​​​​തി​​​​​​നി​​​​​​ധ്യ​​​​​​ത്തെ​​​​​​യും സാ​​​​​​ര​​​​​​മാ​​​​​​യി ബാ​​​​​​ധി​​​​​​ച്ചേ​​​​​​ക്കാം. സം​​​​​​സ്ഥാ​​​​​​ന നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​ക​​​​​​ളു​​​​​​ടെ മ​​​​​​ണ്ഡ​​​​​​ല​​​​​​പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ കൂ​​​​​​ടു​​​​​​ത​​​​​​ൽ ശ്ര​​​​​​ദ്ധി​​​​​​ക്കേ​​​​​​ണ്ട​​​​​​താ​​​​​​ണ്.

National

വ​നി​താ​ സം​വ​ര​ണം കേ​ന്ദ്രം ആ​യു​ധ​മാ​ക്കു​ന്നു: ​സ്റ്റാ​ലി​ൻ

ചെ​ന്നൈ: ബി​ജെ​പി വ​നി​താ സം​വ​ര​ണം പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ.

വ​നി​താ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു താ​ത്​പ​ര്യ​മി​ല്ല. അ​വ​രു​ടെ ഉ​ത്ക ണ്ഠ സ​ത്യ​സ​ന്ധ​മാ​യി​രു​ന്നെ​ങ്കി​ൽ ശ​രി​യാ​യ രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കു​മാ​യി​രു​ന്നു. അ​ങ്ങ​നെ ചെ​യ്യു​ന്ന​തി​നു​പ​ക​രം പ്ര​തി​പ​ക്ഷ​ത്തെ കു​രു​ക്കാ​ൻ ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യം കാ​ര​ണ​മാ​യി കാ​ണി​ക്കാ​തെ വ​നി​താ സം​വ​ര​ണം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​എം​കെ സ​ഖ്യം 200 സീ​റ്റി​ല​ധി​കം നേ​ടി ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്ന് പി​ടി​ഐ​ക്ക് ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

Kerala

2029ലെ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം: ന​രേ​ന്ദ്ര​ മോ​ദി

തി​രു​വ​ല്ല:​ നി​യ​മ​സ​ഭ, പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ 33 ശ​ത​മാ​നം സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി. തി​രു​വ​ല്ല​യി​ൽ എ​ൻ​ഡി​എ പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക്സ​ഭ സീ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​യി​ല്ല. 2029ൽ ​ന​ട​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. 16, 17, 18 തീ​യ​തി​ക​ളി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ട്.

ജ​ന​സം​ഖ്യ അ​ടി​സ്ഥാ​ന​ത്തി​ൽ സീ​റ്റ് കു​റ​യ്ക്കു​മെ​ന്ന​ത് വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണ്. ഒ​രു സം​സ്ഥാ​ന​ത്തെ​യും സീ​റ്റ് കു​റ​യ്ക്കി​ല്ല. എ​ല്ലാ​വ​രെ​യും ച​ർ​ച്ച​യ്ക്കു വി​ളി​ച്ചി​ട്ട​ണ്ട്. ഏ​ക​ക​ണ്ഠ​മാ​യി നി​യ​മം പാ​സാ​ക്കാ​ൻ രാ​ജ്യ​ത്തെ എ​ല്ലാ ക​ക്ഷി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കേ​​ര​​ള​​ത്തി​​ലെ യു​​വാ​​ക്ക​​ൾ നാ​​ടു​​വി​​ടു​​ക​​യാ​​ണ്. ഇ​​വി​​ടെ തൊ​​ഴി​​ൽ സം​​രം​​ഭ​​ങ്ങ​​ൾ ഇ​​ല്ലെ​​ന്ന​​താ​​ണ് പ്ര​​ധാ​​ന കാ​​ര​​ണം. സേ​​വ​​ന മേ​​ഖ​​ല​​ക​​ളും വ്യ​​വ​​സാ​​യ മേ​​ഖ​​ല​​ക​​ളും പു​​തു​​താ​​യി കേ​​ര​​ള​​ത്തി​​ലേ​​ക്കു വ​​രു​​ന്നി​​ല്ല.

അ​​ഴി​​മ​​തി​​യു​​ടെ​​യും വ​​ർ​​ഗീ​​യ​​ത​​യു​​ടെ‌​​യും മ​​തി​​ലു​​ക​​ൾ ത​​ക​​ർ​​ക്കാ​​തെ കേ​​ര​​ള​​ത്തി​​ന്‍റെ വി​​ക​​സ​​നം സാ​​ധ്യ​​മാ​​കി​​ല്ലെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി​പ​​റ​​ഞ്ഞു. വ​രാ​ൻ പോ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യം വി​ജ​യി​ക്കും.

Kerala

റെ​യി​ല്‍​വേ റി​സ​ര്‍​വേ​ഷ​ന്‍ ടിക്കറ്റ് ബുക്കിംഗ് 88 ശ​ത​മാ​ന​വും ഓ​ണ്‍​ലൈ​ന്‍ വ​ഴി

പ​​​ര​​​വൂ​​​ര്‍: ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​നം പൂ​​​ര്‍​ണ​​​മാ​​​യും ഡി​​​ജി​​​റ്റ​​​ല്‍ യു​​​ഗ​​​ത്തി​​​ലേ​​​ക്ക് മാ​​​റു​​​ന്നു. രാ​​​ജ്യ​​​ത്തെ ആ​​​കെ റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ല്‍ 88 ശ​​​ത​​​മാ​​​ന​​​വും ഇ​​​പ്പോ​​​ള്‍ ഓ​​​ണ്‍​ലൈ​​​ന്‍ ബു​​​ക്കിം​​​ഗ് വ​​​ഴി​​​യാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

റെ​​​യി​​​ല്‍​വേ​​​യു​​​ടെ പു​​​തി​​​യ സം​​​യോ​​​ജി​​​ത മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നാ​​​യ ‘റെ​​​യി​​​ല്‍ വ​​​ണ്‍ ‘ ചു​​​രു​​​ങ്ങി​​​യ കാ​​​ല​​​യ​​​ള​​​വി​​​നു​​​ള്ളി​​​ല്‍ വ​​​ന്‍ വി​​​ജ​​​യ​​​മാ​​​യ​​​താ​​​ണ് ഈ ​​​മാ​​​റ്റ​​​ത്തി​​​ന് പി​​​ന്നി​​​ലെ പ്ര​​​ധാ​​​ന ഘ​​​ട​​​കം.

ഐ​​​ആ​​​ര്‍​സി​​​ടി​​​സി വെ​​​ബ്സൈ​​​റ്റും ആ​​​പ്പും വ​​​ഴി​​​യു​​​ള്ള ബു​​​ക്കിം​​​ഗും ഇ​​​തി​​​ന് പു​​​റ​​​മെ സ​​​ജീ​​​വ​​​മാ​​​യി തു​​​ട​​​രു​​​ന്നു.

ഓ​​​ണ്‍​ലൈ​​​ന്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍​ക്കൊ​​​പ്പം സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍​ക്ക് ടി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​വി​​​ധ ഏ​​​ജ​​​ന്‍റു​​​മാ​​​രെ​​​യും റെ​​​യി​​​ല്‍​വേ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. ഹാ​​​ള്‍​ട്ട് ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍, ജ​​​ന്‍ സാ​​​ധാ​​​ര​​​ണ്‍ ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് സേ​​​വ​​​ക​​​ര്‍, സ്റ്റേ​​​ഷ​​​ന്‍ ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ വ​​​ഴി​​​യും ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ല​​​ഭി​​​ക്കും. തൊ​​​ഴി​​​ലി​​​ല്ലാ​​​ത്ത യു​​​വാ​​​ക്ക​​​ള്‍​ക്കും മ​​​റ്റും ഇ​​​ത്ത​​​രം ഏ​​​ജ​​​ന്‍​സി ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

എ​​​ന്നാ​​​ല്‍ റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ ടി​​​ക്ക​​​റ്റു​​​ക​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന യാ​​​ത്രി ടി​​​ക്ക​​​റ്റ് സു​​​വി​​​ധാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍​ക്ക് ഈ ​​​രം​​​ഗ​​​ത്ത് ചു​​​രു​​​ങ്ങി​​​യ​​​ത് ര​​​ണ്ട് വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം നി​​​ര്‍​ബ​​​ന്ധ​​​മാ​​​ണ്. ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് പൂ​​​ര്‍​ണ​​​മാ​​​യും ഡി​​​ജി​​​റ്റ​​​ലൈ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​ലൂ​​​ടെ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റു​​​ക​​​ളി​​​ലെ നീ​​​ണ്ട ക്യൂ ​​​ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് റെ​​​യി​​​ല്‍​വേ​​​യു​​​ടെ പ്ര​​​തീ​​​ക്ഷ.

ഹിറ്റായി റെയിൽവൺ

ഇ​​​തു​​​വ​​​രെ 2.57 കോ​​​ടി ആ​​​ളു​​​ക​​​ള്‍ റെയിൽവൺ ​​​ആ​​​പ്പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത​​​താ​​​യും പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി 7.64 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ഇ​​​തി​​​ലൂ​​​ടെ ബു​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും റെ​​​യി​​​ല്‍​വേ അറിയിച്ചു.

റി​​​സ​​​ര്‍​വ് ചെ​​​യ്ത ടി​​​ക്ക​​​റ്റു​​​ക​​​ള്‍​ക്ക് പു​​​റ​​​മെ അ​​​ണ്‍​റി​​​സ​​​ര്‍​വ്ഡ് ടി​​​ക്ക​​​റ്റു​​​ക​​​ളും പ്ലാ​​​റ്റ്ഫോം ടി​​​ക്ക​​​റ്റു​​​ക​​​ളും ഒ​​​രേ പ്ലാ​​​റ്റ്ഫോ​​​മി​​​ല്‍ നി​​​ന്ന് ത​​​ന്നെ ബു​​​ക്ക് ചെ​​​യ്യാം എ​​​ന്ന​​​താ​​​ണ് റെ​​​യി​​​ല്‍ വ​​​ണ്‍ ആ​​​പ്പി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത.

ട്രെ​​​യി​​​ന്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​റി​​​യു​​​ന്ന​​​തി​​​നും പി​​​എ​​​ന്‍​ആ​​​ര്‍ സ്റ്റാ​​​റ്റ​​​സ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും ‘റെ​​​യി​​​ല്‍ മ​​​ദ​​​ദി​​​’ല്‍ പ​​​രാ​​​തി​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന​​​തി​​​നും ഈ ​​​ആ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ക്കാം. ആ​​​ന്‍​ഡ്രോ​​​യി​​​ഡ്, ഐ​​​ഒ​​​എ​​​സ് പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​യ ഈ ​​​ആ​​​പ്പി​​​ല്‍ അ​​​ത്യാ​​​ധു​​​നി​​​ക സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Kerala

ട്രെ​യി​ൻ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഇ​നിമു​ത​ൽ സൂ​പ്പ​ർഫാ​സ്റ്റാ​കും

കൊ​​​​ല്ലം: ഇ​​​​ന്ത്യ​​​​ൻ റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ ടി​​​​ക്ക​​​​റ്റ് റി​​​​സ​​​​ർ​​​​വേ​​​​ഷ​​​​ൻ സം​​​​വി​​​​ധാ​​​​നം വ​​​​ൻ ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്ക്. പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി യാ​​​​ത്ര​​​​ക്കാ​​​​ർ നേ​​​​രി​​​​ടു​​​​ന്ന ബു​​​​ക്കിം​​​​ഗ് മ​​​​ന്ദ​​​​ത​​​​യ്ക്കും സാ​​​​ങ്കേ​​​​തി​​​​ക ത​​​​ട​​​​സ​​​​ങ്ങ​​​​ൾ​​​​ക്കും പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി 1,000 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വി​​​​ൽ അ​​​​ത്യാ​​​​ധു​​​​നി​​​​ക പാ​​​​സ​​​​ഞ്ച​​​​ർ റി​​​​സ​​​​ർ​​​​വേ​​​​ഷ​​​​ൻ സി​​​​സ്റ്റം (പി​​​​ആ​​​​ർ​​​​എ​​​​സ്) റെ​​​​യി​​​​ൽ​​​​വേ സ​​​​ജ്ജ​​​​മാ​​​​ക്കു​​​​ന്നു.

നി​​​​ല​​​​വി​​​​ലെ 40 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള സോ​​​​ഫ്റ്റ്‌​​​​വേറി​​​​നു പ​​​​ക​​​​ര​​​​മാ​​​​യി അ​​​​തി​​​​വേ​​​​ഗ​​​​വും സു​​​​ര​​​​ക്ഷി​​​​ത​​​​വു​​​​മാ​​​​യ പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യാ​​​​കും വ​​​​രി​​​​ക. ഇ​​​​തോ​​​​ടെ നി​​​​ല​​​​വി​​​​ലു​​​​ള്ള ബു​​​​ക്കിം​​​​ഗ് ശേ​​​​ഷി​​​​യു​​​​ടെ അ​​​​ഞ്ചി​​​​ര​​​​ട്ടി കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​ൻ റെ​​​​യി​​​​ൽ​​​​വേ​​​​യ്ക്ക് സാ​​​​ധി​​​​ക്കും. നി​​​​ല​​​​വി​​​​ൽ മി​​​​നി​​​​റ്റി​​​​ൽ 25,000 ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ മാ​​​​ത്രം ബു​​​​ക്ക് ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നി​​​​ട​​​​ത്ത്, പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ മി​​​​നി​​​​റ്റി​​​​ൽ 1,25,000 ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ വ​​​​രെ വേ​​​​ഗ​​​​ത്തി​​​​ൽ ബു​​​​ക്ക് ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

സെ​​​​ന്‍റ​​​​ർ ഫോ​​​​ർ റെ​​​​യി​​​​ൽ​​​​വേ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സി​​​​സ്റ്റം​​​​സ് (ക്രി​​​​സ്) ആ​​​​ണ് ഇ​​​​തി​​​​ന്‍റെ നി​​​​ർ​​​​വ​​​​ഹ​​​​ണ ഏ​​​​ജ​​​​ൻ​​​​സി. ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗി​​​​ലെ ത​​​​ത്സ​​​​മ​​​​യ ഡൈ​​​​നാ​​​​മി​​​​ക് ട്രാ​​​​ഫി​​​​ക് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ്, ബ​​​​ഹു​​​​ഭാ​​​​ഷാ ഇ​​​​ന്‍റ​​​​ർ​​​​ഫേ​​​​സ് എ​​​​ന്നി​​​​വ​​​​യും ഇ​​​​തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത​​​​യാ​​​​ണ്.
ടി​​​​ക്ക​​​​റ്റിം​​​​ഗ് രം​​​​ഗ​​​​ത്ത് വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​യി​​​​രു​​​​ന്ന ഓ​​​​ട്ടോ​​​​മേ​​​​റ്റ​​​​ഡ് ബു​​​​ക്കിം​​​​ഗ് ആ​​​​പ്പു​​​​ക​​​​ളെ​​​​യും (ബോ​​​​ട്ടു​​​​ക​​​​ൾ) വ്യാ​​​​ജ ടി​​​​ക്ക​​​​റ്റ് ഏ​​​​ജ​​​​ന്‍റു​​​​മാ​​​​രെ​​​​യും ത​​​​ട​​​​യാ​​​​ൻ ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് റെ​​​​യി​​​​ൽ​​​​വേ അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. ത​​​​ത്കാ​​​​ൽ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ബു​​​​ക്ക് ചെ​​​​യ്യു​​​​ന്ന വേ​​​​ള​​​​യി​​​​ൽ ബോ​​​​ട്ടു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ടി​​​​ക്ക​​​​റ്റ് കൈ​​​​ക്ക​​​​ലാ​​​​ക്കു​​​​ന്ന രീ​​​​തി പു​​​​തി​​​​യ സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ട​​​​യ​​​​പ്പെ​​​​ടും.

ആ​​​​ധാ​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത പ്രാ​​​​മാ​​​​ണീ​​​​ക​​​​ര​​​​ണ​​​​വും പു​​​​തി​​​​യ അ​​​​തി​​​​വേ​​​​ഗ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.ജൂ​​​​ൺ അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം പൂ​​​​ർ​​​​ണ​​​​തോ​​​​തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​നാ​​​​ണ് റെ​​​​യി​​​​ൽ​​​​വേ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. വെ​​​​യി​​​​റ്റിം​​​​ഗ് ലി​​​​സ്റ്റു​​​​ക​​​​ൾ കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​ധാ​​​​ന ചു​​​​വ​​​​ടു​​​​വ​​​​യ്പ്പാ​​​​യാ​​​​ണ് ഡി​​​​ജി​​​​റ്റ​​​​ൽ ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തെ റെ​​​​യി​​​​ൽ​​​​വേ കാ​​​​ണു​​​​ന്ന​​​​ത്.

വേ​​​​ന​​​​ല​​​​വ​​​​ധി തി​​​​ര​​​​ക്ക് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ 1484 സ്പെ​​​​ഷ​​​​ൽ ട്രെ​​​​യി​​​​നു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് റെ​​​​യി​​​​ൽ​​​​വേ

പ​​​​ര​​​​വൂ​​​​ർ: വേ​​​​ന​​​​ൽ​​​​ക്കാ​​​​ല അ​​​​വ​​​​ധി​​​​ക്ക് വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന യാ​​​​ത്രാ തി​​​​ര​​​​ക്ക് ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ൻ റെ​​​​യി​​​​ൽ​​​​വേ.രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​യ്ക്ക​​​​ട​​​​ക്കം പ്ര​​​​ധാ​​​​ന റൂ​​​​ട്ടു​​​​ക​​​​ളി​​​​ലാ​​​​യി 1,484 പ്ര​​​​ത്യേ​​​​ക ട്രെ​​​​യി​​​​നു​​​​ക​​​​ൾ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് റെ​​​​യി​​​​ൽ​​​​വേ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

അ​​​​വ​​​​ധി​​​​ക്കാ​​​​ല​​​​ത്ത് സ്വ​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ന​​​​ട​​​​പ​​​​ടി വ​​​​ലി​​​​യ സ​​​​ഹാ​​​​യ​​​​മാ​​​​കും. മ​​​​ധ്യ റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ത്ര​​​​യും വ​​​​ലി​​​​യൊ​​​​രു സ​​​​ർ​​​​വീ​​​​സ് ശൃം​​​​ഖ​​​​ല ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 749 ട്രെ​​​​യി​​​​നു​​​​ക​​​​ൾ റി​​​​സ​​​​ർ​​​​വ് ചെ​​​​യ്ത​​​​വ​​​​യും 735 ട്രെ​​​​യി​​​​നു​​​​ക​​​​ൾ റി​​​​സ​​​​ർ​​​​വ് ചെ​​​​യ്യാ​​​​ത്ത സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളു​​​​മാ​​​​ണ്.

മും​​​​ബൈ​​​​യി​​​​ൽനി​​​​ന്നും മ​​​​ഹാ​​​​രാ​​​​ഷ്‌ട്രയി​​​​ലെ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന ട്രെ​​​​യി​​​​നു​​​​ക​​​​ൾ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കും. നീ​​​​ണ്ട അ​​​​വ​​​​ധി​​​​ക്കാ​​​​ല​​​​ത്ത് സാ​​​​ധാ​​​​ര​​​​ണ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളി​​​​ലെ തി​​​​ര​​​​ക്ക് കു​​​​റ​​​​യ്ക്കാ​​​​നും കാ​​​​ത്തി​​​​രി​​​​പ്പ് പ​​​​ട്ടി​​​​ക (വെ​​​​യി​​​​റ്റിം​​​​ഗ് ലി​​​​സ്റ്റ്) നീ​​​​ളു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും അ​​​​ധി​​​​ക ട്രെ​​​​യി​​​​നു​​​​ക​​​​ൾ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്ന് റെ​​​​യി​​​​ൽ​​​​വേ അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Editorial

വ​നി​താ​ദി​ന​മെ​ന്നാ​ൽ തു​ല്യ​താ പോ​രാ​ട്ട​മാ​ണ്

ഇ​ന്നു ലോ​ക വ​നി​താ​ദി​നം. ദീ​പി​ക​യി​ലെ വ​നി​ത​ക​ൾ ഉ​ന്ന​യി​ച്ച ചി​ല ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് രൂ​പം​കൊ​ണ്ട​താ​ണ് ഇ​ന്ന​ത്തെ മു​ഖ​പ്ര​സം​ഗം.

സ്ത്രീ​ക​ൾ പ​റ​യാ​നു​ള്ള​തു പ​റ​യാ​തി​രു​ന്നി​ട്ട​ല്ല അ​ടി​സ്ഥാ​ന മാ​റ്റ​ങ്ങ​ളു​ണ്ടാ​കാ​ത്ത​ത്; പു​രു​ഷ​ൻ മാ​റാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്. പു​രു​ഷ​കേ​ന്ദ്രീ​കൃ​ത സ​മൂ​ഹം ച​രി​ത്ര​പ​ര​മാ​യി കൈ​ക്ക​ലാ​ക്കി​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും അ​വ​സ​ര​ങ്ങ​ളു​ടെ​യും പ​ങ്ക് ഒ​രു യു​ദ്ധ​ത്തി​ലൂ​ടെ തി​രി​ച്ചു​പി​ടി​ക്കാ​നാ​കി​ല്ല. കാ​ര​ണം, വൈ​വി​ധ്യ​ങ്ങ​ളു​ള്ള ഒ​രു വം​ശ​മെ​ന്ന നി​ല​യി​ൽ സ്ത്രീ​യും പു​രു​ഷ​നും പ​ര​സ്പ​രം കീ​ഴ​ട​ക്കേ​ണ്ട​വ​ര​ല്ലെ​ന്ന വി​വേ​കം സ്ത്രീ​ക​ൾ​ക്കു​ണ്ട്. അ​തേ​സ​മ​യം, വി​ദ്യാ​ഭ്യാ​സ​വും കാ​ല​വും ഏ​റെ മു​ന്നോ​ട്ടു പോ​യി​ട്ടും സ്ത്രീ​ക​ളെ തു​ല്യ​രാ​യി കാ​ണാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം നേ​ടി​യി​ട്ടി​ല്ല​ല്ലോ​യെ​ന്ന തി​രി​ച്ച​റി​വി​ന്‍റെ വി​വേ​കം പു​രു​ഷ​നു​ണ്ടാ​ക​ണം. ചു​റ്റി​നു​മൊ​ന്നു നോ​ക്കി​യാ​ൽ കാ​ര്യ​ങ്ങ​ൾ കു​റ​ച്ചു​കൂ​ടി വ്യ​ക്ത​മാ​കു​മെ​ന്നു തോ​ന്നു​ന്നു.

എ​വി​ടെ​നി​ന്നു വേ​ണ​മെ​ങ്കി​ലും തു​ട​ങ്ങാം. കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നാ​ണെ​ങ്കി​ൽ, എ​ത്ര പേ​ർ​ക്കു പ​റ​യാ​നാ​കും വീ​ട്ടി​ലെ അ​വ​കാ​ശ​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​പോ​ലെ​യാ​ണെ​ന്ന്. മു​ന്പൊ​രു വ​നി​താ​ദി​ന​ത്തി​ൽ ഇ​തേ കോ​ള​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട് രാ​വി​ലെ പ​ത്രം വാ​യി​ച്ച്, ഫോ​ണും വി​ളി​ച്ച് സ്വീ​ക​ര​ണ​മു​റി​യി​ലി​രി​ക്കു​ന്ന സ​ത്രീ​യും അ​വ​ർ​ക്കൊ​രു ചൂ​ടു ചാ​യ​യു​മാ​യി വ​രു​ന്ന പു​രു​ഷ​ന്മാ​രു​മു​ള്ള എ​ത്ര വീ​ടു​ക​ളു​ണ്ടെ​ന്ന്. ആ ​മു​ഖ​പ്ര​സം​ഗ​ത്തി​നു​ശേ​ഷം ര​ണ്ടോ മൂ​ന്നോ വ​ർ​ഷം ക​ഴി​ഞ്ഞു. എ​ന്തെ​ങ്കി​ലും മാ​റ്റം ഉ​ണ്ടാ​യോ? രാ​വി​ലെ മാ​ത്ര​മ​ല്ല, 24 മ​ണി​ക്കൂ​റും അ​സ​മ​ത്വ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും എ​ന്താ​ണു സ്ഥി​തി? പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​ന​മാ​ന​ങ്ങ​ളി​ലേ​റെ​യും പു​രു​ഷ​ന്‍റെ കൈ​വ​ശ​മാ​ണ്. നി​ശ്ചി​ത​യോ​ഗ്യ​ത​യു​ള്ള സ്ത്രീ​ക​ൾ കു​റ​വു​ണ്ടെ​ങ്കി​ൽ എ​ന്താ​ണു കാ​ര​ണ​മെ​ന്നു ചി​ന്തി​ക്ക​ണം. ഒ​രു പു​രു​ഷ​ന്‍റെ അ​തേ നേ​ട്ടം ഒ​രു സ്ത്രീ ​കൈ​വ​രി​ക്ക​ണ​മെ​ങ്കി​ൽ ഇ​ര​ട്ടി​യി​ലേ​റെ അ​ധ്വാ​നം വേ​ണം. വീ​ട്ടു​പ​ണി​യും കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​വു​മെ​ല്ലാം ചെ​യ്യു​ന്ന​വ​ർ ഇ​തൊ​ന്നു​മി​ല്ലാ​തെ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി​യ​വ​ർ​ക്കൊ​പ്പം ഓ​ടി​യെ​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നു മ​റ​ക്ക​രു​ത്. ഏ​തു പു​രു​ഷ​നാ​ണ് വൈ​കി​ട്ട​ത്തെ അ​ത്താ​ഴ​ത്തി​ന് എ​ന്തൊ​രു​ക്കും എ​ന്ന വേ​വ​ലാ​തി​യോ​ടെ ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന് മ​ട​ങ്ങു​ന്ന​ത്?

ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യോ​ളം സ്ത്രീ​ക​ളാ​യി​ട്ടും നി​യ​മ​സ​ഭ​ക​ളി​ലും പാ​ർ​ല​മെ​ന്‍റി​ലും സ്ത്രീ​ക​ളു​ടെ പ്രാ​തി​നി​ധ്യം കു​റ​വാ​ണ്. എ​ത്ര വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​മാ​രും മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​ണ് ന​മു​ക്കു​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​ന്ദി​രാ​ഗാ​ന്ധി​യെ​യോ മ​മ​താ ബാ​ന​ർ​ജി​യെ​യോ മാ​യാ​വ​തി​യെ​യോ പോ​ലു​ള്ള നി​ര​വ​ധി​പേ​രു​ണ്ട്. പ​ക്ഷേ, പു​രു​ഷ​ന്മാ​രു​ടെ​യും പാ​ർ​ട്ടി​ക​ളു​ടെ​യും നി​ഴ​ലി​ൽ​നി​ന്നു പു​റ​ത്തു​വ​രാ​നാ​കാ​ത്ത​വ​ർ അ​തി​ലേ​റെ​യു​ണ്ട്. എ​ത്ര പ്രാ​യ​മാ​യാ​ലും അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​രു​ഷ​ൻ മാ​റി​ക്കൊ​ടു​ക്കി​ല്ല. മാ​റി​യാ​ൽ ഏ​റ്റെ​ടു​ക്കാ​ൻ മ​റ്റൊ​രു പു​രു​ഷ​ൻ ത​യാ​റാ​യി​രി​ക്കും. ക​ഴി​വു​ള്ള സ്ത്രീ​ക​ൾ​ക്ക് അ​വ​സ​രം കൊ​ടു​ക്ക​ണോ​യെ​ന്നു തീ​രു​മാ​നി​ക്കു​ന്ന​തും മു​ക​ൾ​ത്ത​ട്ടി​ലു​ള്ള പു​രു​ഷ​സം​ഘം ത​ന്നെ.

സ്ത്രീ ​വി​ദ്യാ​ഭ്യാ​സ​ത്തി​ലും സാ​മൂ​ഹി​ക പു​രോ​ഗ​തി​യി​ലും മു​ന്നി​ലാ​ണെ​ന്ന് അ​ഭി​മാ​നി​ക്കു​ക​യോ അ​വ​കാ​ശ​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന 140 അം​ഗ​ങ്ങ​ളു​ള്ള കേ​ര​ള നി​യ​മ​സ​ഭ​യി​ൽ സ്ത്രീ​ക​ൾ 10 ശ​ത​മാ​നം പോ​ലും ആ​യി​ട്ടി​ല്ല. 1996ൽ 13 ​എം​എ​ൽ​എ​മാ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ സം​ഭ​വം. വി​പ്ല​വ​ങ്ങ​ളൊ​ക്കെ മാ​റ്റി​വ​ച്ചാ​ൽ പാ​ർ​ട്ടി​ക​ളി​ലെ സ്ഥി​തി എ​ന്താ​ണ്? പ​ഞ്ചാ​യ​ത്തോ ജി​ല്ല​യോ സം​സ്ഥാ​ന​മോ ദേ​ശീ​യ​ത​ല​മോ ആ​ക​ട്ടെ, ഏ​തു പാ​ർ​ട്ടി​യു​മാ​ക​ട്ടെ, എ​ത്ര​പേ​രു​ണ്ട് ത​ല​പ്പ​ത്ത്? ഇ​പ്പ​റ​ഞ്ഞ​തെ​ല്ലാം മ​ത​ങ്ങ​ളെ​യും മ​ത​സം​ഘ​ട​ന​ക​ളെ​യും മാ​ധ്യ​മ​ങ്ങ​ളെ​യു​മൊ​ക്കെ ബാ​ധി​ച്ചി​ട്ടു​ണ്ട്. സ​മ്മേ​ള​ന​ങ്ങ​ളി​ലേ​ക്കും വേ​ദി​ക​ളി​ലേ​ക്കും നോ​ക്കൂ. വി​ശി​ഷ്‌​ട സ്ഥാ​ന​ങ്ങ​ളി​ൽ ആ​രാ​ണു​ള്ള​ത്? പ്ര​സം​ഗി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് ഭാ​വി തീ​രു​മാ​നി​ക്കു​ന്ന​ത്. അ​വി​ടെ​യൊ​ക്കെ സ്ത്രീ​ക​ളു​ടെ പ്രാ​തി​നി​ധ്യം തു​ല്യ​മാ​കു​ന്പോ​ഴേ അ​വ​സ​ര-​അ​വ​കാ​ശ സ​മ​ത്വ​വും സാ​ധ്യ​മാ​കൂ.

സ്ത്രീ​ക​ളു​ടെ ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​വ​രു​ടേ​തു മാ​ത്ര​മാ​യി തു​ട​രു​ക​യാ​ണ്. ഗാ​ർ​ഹി​ക​പീ​ഡ​ന​ങ്ങ​ൾ പ​രി​ധി ലം​ഘി​ക്കു​ന്ന​തു മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ടു ചെ​യ്യ​പ്പെ​ടു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ്ത്രീ​പു​രു​ഷ​ന്മാ​ർ അ​വ​ഹേ​ളി​ക്ക​പ്പെ​ടു​ന്നു​ണ്ട്. പ​ക്ഷേ, സ്ത്രീ​ക​ളെ ഒ​ട്ടും പേ​ടി​ക്കാ​നി​ല്ലെ​ന്ന നി​ല​യു​ണ്ട്. കു​റ്റ​വാ​ളി​ക​ളാ​യ സ്ത്രീ​ക​ളെ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. കു​റ്റ​വാ​ളി​ക​ളാ​യ സ്ത്രീ​ക​ളെ​യോ പു​രു​ഷ​ന്മാ​രെ​യോ കു​റി​ച്ച​ല്ല നാം ​സം​സാ​രി​ക്കു​ന്ന​ത്.

മി​ക​ച്ച​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു സ​മൂ​ഹ​ത്തെ​ക്കു​റി​ച്ചാ​ണ്. ‌സ്ത്രീ​പു​രു​ഷ തു​ല്യ​ത​യി​ൽ അ​ടി​സ്ഥാ​ന​പ്പെ​ട്ടൊ​രു ലോ​ക​മാ​യി​രു​ന്നെ​ങ്കി​ൽ ലോ​ക​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗ​ത്ത്, വി​ദ്യാ​ഭ്യാ​സ​ത്തി​ലു​ൾ​പ്പെ​ടെ നൂ​റാ​യി​രം വി​ല​ക്കു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കു ജീ​വി​ക്കേ​ണ്ടി​വ​രി​ല്ലാ​യി​രു​ന്നു. പു​രു​ഷ​നി​യ​മ​ങ്ങ​ളാ​ൽ അ​വ​ർ വി​ധി​ക്ക​പ്പെ​ടു​ക​യും വ​ധി​ക്ക​പ്പെ​ടു​ക​യു​മി​ല്ലാ​യി​രു​ന്നു. കു​ഞ്ഞു​ങ്ങ​ളെ​യും നി​ര​പ​രാ​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടെ കൊ​ല്ലു​ന്ന യു​ദ്ധ​ങ്ങ​ളും ഇ​ത്ര​യ്ക്ക് ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു.

ക​രു​ണ​യും സ​ഹ​താ​പ​വു​മൊ​ന്നും ആ​വ​ശ്യ​മി​ല്ല. തു​ല്യ അ​വ​കാ​ശ​ങ്ങ​ളും അ​ധി​കാ​ര​ങ്ങ​ളും പു​രു​ഷ​ൻ വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണു വേ​ണ്ട​ത്. ഉ​യ​ർ​ന്ന ചി​ന്താ​ഗ​തി​യു​ള്ള പു​രു​ഷ​ന്മാ​രു​ള്ള വീ​ടു​ക​ളി​ൽ സ്ഥി​തി വ​ള​രെ മാ​റി​യി​ട്ടു​ണ്ട്. സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ത്രീ-​പു​രു​ഷ സൗ​ഹൃ​ദ​ങ്ങ​ളും തു​ല്യ​വേ​ത​ന​വു​മൊ​ക്കെ മു​ന്പെ​ന്ന​തി​നേ​ക്കാ​ൾ ന​ട​പ്പാ​കു​ന്നു​ണ്ട്. പ​ക്ഷേ, ഇ​തൊ​ന്നും തു​ല്യ​ത​യ​ല്ല. ന​യം രൂ​പീ​ക​രി​ക്കു​ന്നി​ട​ത്ത്, തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്നി​ട​ത്ത്, ന​ട​പ്പാ​ക്കു​ന്നി​ട​ത്ത് ഒ​ക്കെ കൂ​ടു​ത​ൽ സ്ത്രീ​ക​ൾ ഉ​ണ്ടാ​ക​ണം.

പു​രു​ഷ​ൻ തീ​രു​മാ​നി​ച്ച വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളി​ലും ക​രി​ക്കു​ല​ത്തി​ലും സ്ത്രീ ​തു​ല്യ​യാ​ണെ​ന്ന പാ​ഠ​ങ്ങ​ൾ ഫ​ലം ക​ണ്ടി​ട്ടി​ല്ല. അ​ഴി​ച്ചു​പ​ണി​യാ​ൻ ഏ​റെ​യു​ണ്ട്. സ്ത്രീ​യെ പൂ​മു​ഖ​വാ​തി​ൽ​ക്ക​ലെ പൂ​ന്തി​ങ്ക​ളാ​യും ഐ​ശ്വ​ര്യ​മാ​യും ദേ​വി​യാ​യു​മൊ​ക്കെ പ്ര​തി​ഷ്ഠി​ക്കു​ന്ന​ത് അ​വി​ടെ നി​ൽ​ക്ക​ട്ടെ. അ​വ​ളെ തു​ല്യാ​വ​കാ​ശ​മു​ള്ള വ്യ​ക്തി​യാ​യി സ​മ്മ​തി​ക്കാ​ൻ കേ​ര​ള​ത്തി​നെ​ങ്കി​ലും ചു​ണ​യു​ണ്ടോ എ​ന്ന​താ​ണ് ചോ​ദ്യം.

Kerala

ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ലും സീ​റ്റ് റി​സ​ർ​വേ​ഷ​ൻ തു​ട​ങ്ങാ​ൻ കെ​എ​സ്ആ​ർ​ടി​സി

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ളി​ലും യാ​ത്ര​ക്കാ​ർ​ക്ക് സീ​റ്റ് ഓ​ൺ​ലൈ​നാ​യി റി​സ​ർ​വ് ചെ​യ്യാ​ൻ സം​വി​ധാ​ന​മൊ​രു​ക്കു​ന്നു. നി​ല​വി​ൽ അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ളി​ലും സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സു​ക​ളി​ലും ദീ​ർ​ഘ​ദൂ​ര സൂ​പ്പ​ർ ഫാ​സ്റ്റ് സ​ർ​വീ​സു​ക​ളി​ലു​മാ​ണ് ഓ​ൺ​ലൈ​നാ​യി റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​മു​ള്ള​ത്.

ഒ​ന്നി​ല​ധി​കം ജി​ല്ല​ക​ളി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ലാ​ണ് റി​സ​ർ​വേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​ത്. സ​ർ​ക്കു​ല​ർ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ൽ ഇ​ത് ന​ട​പ്പാ​ക്കി​ല്ല. വ​യോ​ജ​ന​ങ്ങ​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ൽ പ്ര​ത്യ​കം സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​രി​ക്കും.

ഒ​രു സ്ത്രീ​യോ വ​യോ​ധി​ക​നോ ഇ​രി​ക്കു​ന്ന സീ​റ്റി​ൽ മ​റ്റ് പു​രു​ഷ യാ​ത്ര​ക്കാ​ർ​ക്ക് ഇ​രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​യി​രി​ക്കും റി​സ​ർ​വേ​ഷ​ൻ സീ​റ്റു​ക​ൾ ഒ​രു​ക്കു​ന്ന​തെ​ന്ന് ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജി.​പി.​പ്ര​ദീ​പ് കു​മാ​ർ പ​റ​ഞ്ഞു.

ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത് സ്ത്രീ​ക​ൾ​ക്കും വ​യോ​ധി​ക​ർ​ക്കും ആ​ശ്വാ​സ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് കെ​എ​സ് ആ​ർ​ടി​സി​ക്ക്. നി​ല​വി​ൽ സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ ന​ട​ത്തു​ന്ന അ​തേ സം​വി​ധാ​ന​ത്തി​ലാ​യി​രി​ക്കും ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ലെ​യും റി​സ​ർ​വേ​ഷ​ൻ രീ​തി.

Kerala

സ​ർ​ക്കാ​ർ​ നി​ല​പാ​ട് പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്നു: കെ​സി​ബി​സി

കൊ​​​ല്ലം: ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ളെ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ നോ​​​ക്കിക്കാണു​​​ന്നു​​​വെ​​​ന്നു കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​പോ​​​ൾ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി.

എ​​​ൻ​​​എ​​​സ്എ​​​സി​​​നു ബാ​​​ധ​​​ക​​​മാ​​​യ വി​​​ധി മ​​​റ്റു മ​​​നേ​​​ജു​​​മെ​​​ന്‍റു​​​ക​​​ൾ​​​ക്കും ബാ​​​ധ​​​ക​​​മാ​​​ണെ​​​ന്ന് വി​​​ദ​​​ഗ്ധ നി​​​യ​​​മോ​​​പ​​​ദേ​​​ശം ല​​​ഭി​​​ച്ചു​​​വെ​​​ന്നാ​​​ണ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ന്ത്രി പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്. ഇ​​​ത് ക​​​ത്തോ​​​ലി​​​ക്ക മാ​​​നേ​​​ജു​​​മെ​​​ന്‍റു​​​ക​​​ൾ നേരത്തേ ത​​​ന്നെ അ​​​ഭി​​​പ്രാ​​​യ​​​പ്പെട്ടി​​​ട്ടു​​​ള്ള​​​താ​​​ണ്.

സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​യി​​​ൽ​​​ത​​​ന്നെ സ​​​മാ​​​ന​​​മാ​​​യ മാ​​​നേ​​​ജു​​​മെ​​​ന്‍റു​​​ക​​​ൾ​​​ക്കു ബാ​​​ധ​​​ക​​​മാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത് സ​​​ർ​​​ക്കാ​​​രി​​​നെ ​​​ക​​​ത്തോ​​​ലി​​​ക്ക മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ​​​ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ്. ഈ​​​വി​​​ഷ​​​യം സ​​​മ​​​വാ​​​യ​​​ത്തി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ക്കു​​​വാ​​​ൻ മാ​​​നേ​​​ജു​​​മെ​​​ന്‍റു​​​ക​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​​യെ ക​​​ണ്ട​​​പ്പോ​​​ഴെ​​​ല്ലാം പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​താ​​​ണ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലു​​​ള്ള നി​​​ല​​​പാ​​​ടു​​​മാ​​​റ്റം പ​​​ല​​​വി​​​ധ​​​ത്തി​​​ലു​​​ള്ള സം​​​ശ​​​യ​​​ങ്ങ​​​ളും ജ​​​നി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ങ്കി​​​ലും കാ​​​ര്യ​​​ങ്ങ​​​ളെ പോ​​​സി​​​റ്റീ​​​വാ​​​യി സ​​​മീ​​​പി​​​ക്കാ​​​നാ​​​ണ് ക​​​ത്തോ​​​ലി​​​ക്ക​​​ സ​​​ഭ​​​യ്ക്ക് താ​​​ത്പ​​​ര്യ​​​മെന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഭി​ന്ന​ശേ​ഷി സം​വ​ര​ണ വി​ഷ​യം പ​രി​ഹ​രി​ക്കു​മെ​ന്നു ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ ഭി​ന്ന​ശേ​ഷി സം​വ​ര​ണ വി​ഷ​യം പ​രി​ഹ​രി​ക്കു​മെ​ന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം ര​മേ​ശ് ചെ​ന്നി​ത്ത​ല.

യോ​ഗ്യ​ത​യു​ള്ള മു​ഴു​വ​ന്‍ ഭി​ന്ന​ശേ​ഷി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും നി​യ​മ​നം ന​ല്‍​കു​ക​യും നേ​ര​ത്തെ നി​യ​മി​ത​രാ​യ 22,000-ല്‍ ​അ​ധി​കം വ​രു​ന്ന അ​ധ്യാ​പ​ക​ര്‍​ക്ക് സ്ഥി​ര​നി​യ​മ​ന അം​ഗീ​കാ​രം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു ന​ല്‍​കി.

ഭി​ന്ന​ശേ​ഷി സം​വ​ര​ണം ഭി​ന്ന​ശേ​ഷി ആ​ക്ട്, റൂ​ള്‍, ഭ​ര​ണ ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന​തു​പോ​ലെ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു പ​ക​രം സ​ര്‍​ക്കാ​ര്‍ ബോ​ധ​പൂ​ര്‍​വം പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. ഇ​തു​മൂ​ലം യോ​ഗ്യ​ത​യു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ഭി​ന്ന​ശേ​ഷി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളും 22,000-ല്‍ ​അ​ധി​കം അ​ധ്യാ​പ​ക​രു​മാ​ണ് പ്ര​യാ​സ​പ്പെ​ടു​ന്ന​തെ​ന്നും ചെന്നിത്തല കു​റ്റ​പ്പെ​ടു​ത്തി.
 

Kerala

ഭി​ന്ന​ശേ​ഷി സം​വ​ര​ണം; കോ​ട​തിവി​ധി എ​ല്ലാ​വ​ർ​ക്കും​ ബാ​ധ​ക​മാ​ക്കുക സ​ർ​ക്കാ​ർ ന​യം: മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി നി​യ​മ​നം സം​ബ​ന്ധി​ച്ച് എ​ൻ​എ​സ്എ​സ് മാ​നേ​ജ്മെ​ന്‍റി​ന് അ​നു​കൂ​ല​മാ​യ കോ​ട​തി വി​ധി മ​റ്റു മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി.

ച​ട്ടം 300 അ​നു​സ​രി​ച്ച് നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ൻ​എ​സ്എ​സ് മാ​നേ​ജ്മെ​ന്‍റി​ന് അ​നു​കൂ​ല​മാ​യി സു​പ്രീംകോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി, സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ലു​ള്ള മ​റ്റ് മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​ർ​ക്കാ​ർ സു​പ്രീംകോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചു. കേ​സ് വാ​ദി​ക്കാ​നാ​യി ജ​യ​ദീ​പ് ഗു​പ്ത​യെ​ന്ന മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നെ നി​യ​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ൽ എ​ൻ​എ​സ്എ​സി​ന് അ​നു​കൂ​ല​മാ​യ വി​ധി ത​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​വ​ന്ന കോ​ർ​പറേ​റ്റ് മാ​നേ​ജ്മെ​ന്‍റു​ക​ൾ കോ​ട​തി​യി​ൽ സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കാ​ൻ അ​ഭി​ഭാ​ഷ​ക​രെ നി​യോ​ഗി​ച്ചി​ല്ല. ഇ​തു​മൂ​ലം സു​പ്രീംകോ​ട​തി​യി​ൽ ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​റ്റ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ൽ 29 സ്പെ​ഷ​ൽ ലീ​വ് പെ​റ്റീ​ഷ​നു​ക​ളി​ലാ​യി 442പേ​ർ സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​ഹ​ർ​ജി​ക്കാ​രാ​യ അ​ധ്യാ​പ​ക​രും ചി​ല ഭി​ന്ന​ശേ​ഷി സം​ഘ​ട​ന​ക​ളും സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യ​ത്തെ കോ​ട​തി​യി​ൽ എ​തി​ർ​ത്ത​തി​നാ​ലാ​ണ് കേ​സ് ഏ​പ്രി​ൽ 14ലേ​ക്ക് മാ​റ്റി​യ​ത്.

എ​യ്ഡ​ഡ് സ്കൂ​ൾ മേ​ഖ​ല​യി​ൽ ആ​കെ 5729 മാ​നേ​ജ്മെ​ന്‍റു​ക​ൾ ഉ​ണ്ടെ​ന്നും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​നാ​യി 5788 ത​സ്തി​ക​ക​ൾ നീ​ക്കി​വ​യ്ക്കേ​ണ്ട​തു​ണ്ടെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. നി​ല​വി​ൽ 6230 പേ​ർ പ്രൊ​വി​ഷ​ണ​ലാ​യും 17,729 പേ​ർ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ലും ജോ​ലി ചെ​യ്യു​ന്നു​ണ്ട്. സു​പ്രീംകോ​ട​തി​യി​ൽനി​ന്ന് അ​നു​കൂ​ല ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തോ​ടെ, പ്രൊ​വി​ഷ​ണ​ൽ, ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​രു​ന്ന അ​ധ്യാ​പ​ക​ർ​ക്കും അ​വ​രു​ടെ നി​യ​മ​ന തീ​യ​തി മു​ത​ൽ സ്ഥി​ര നി​യ​മ​നം ന​ൽ​കാ​നാകു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പറഞ്ഞു.

ഇ​തി​ന​കം 1500 ഓ​ളം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് നി​യ​മ​നം ന​ൽ​കി​ക്ക​ഴി​ഞ്ഞു.​റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട യോ​ഗ്യ​രാ​യ 431 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നി​യ​മ​ന ശി​പാ​ർ​ശ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

District News

എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി സം​വ​ര​ണം: ജി​ല്ല​യി​ല്‍ 14 പേ​ര്‍​ക്ക് നി​യ​മ​ന ഉ​ത്ത​ര​വ് കൈ​മാ​റി

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭി​ന്ന​ശേ​ഷി സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 14 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ൾ​ക്ക് നി​യ​മ​ന ഉ​ത്ത​ര​വ് കൈ​മാ​റി.

നാ​യ​ന്‍​മാ​ര്‍​മൂ​ല ത​ന്‍​ബി​ഹു​ല്‍ ഇ​സ്‌​ലാം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാ​മാ​ണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് നി​യ​മ​ന ഉ​ത്ത​ര​വ് കൈ​മാ​റി​യ​ത്. വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഇ​ന്‍ ചാ​ര്‍​ജ് പി. ​സ​ത്യ​ഭാ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന​ത്തെ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ ഭി​ന്ന​ശേ​ഷി സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച വി​വി​ധ ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

 

Kerala

എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ൽ ഭി​ന്ന​ശേ​ഷി സം​വ​ര​ണം: 437 പേ​ർ​ക്കു നി​യ​മ​നശി​പാ​ർ​ശ ത​യാ​റാ​ക്കി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​യ്‌​​​​ഡ​​​​ഡ് സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ഭി​​​​ന്ന​​​​ശേ​​​​ഷി സം​​​​വ​​​​ര​​​​ണം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 437 ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള്ള നി​​​​യ​​​​മ​​​​ന​​​ ശി​​​​പാ​​​​ർ​​​​ശ​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല വി​​​​ത​​​​ര​​​​ണ ഉ​​​​ദ്ഘാ​​​​ട​​​​നം മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം ഇ​​​​തു ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ മു​​​​ഹൂ​​​​ർ​​​​ത്ത​​​​മാ​​​​ണെ​​​​ന്നും സാ​​​​മൂ​​​​ഹ്യ​​​​നീ​​​​തി ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യി​​​​ല്ലാ​​​​ത്ത നി​​​​ല​​​​പാ​​​​ടാ​​​​ണു സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ശി​​​​ക്ഷ​​​​ക് സ​​​​ദ​​​​നി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം (23), കൊ​​​​ല്ലം (42), ആ​​​​ല​​​​പ്പു​​​​ഴ (22), പ​​​​ത്ത​​​​നം​​​​തി​​​​ട്ട (18), ഇ​​​​ടു​​​​ക്കി (9), കോ​​​​ട്ട​​​​യം (23), എ​​​​റ​​​​ണാ​​​​കു​​​​ളം (33), തൃ​​​​ശൂ​​​​ർ (35), പാ​​​​ല​​​​ക്കാ​​​​ട് (36), മ​​​​ല​​​​പ്പു​​​​റം (53), കോ​​​​ഴി​​​​ക്കോ​​​​ട് (56), വ​​​​യ​​​​നാ​​​​ട് (14), ക​​​​ണ്ണൂ​​​​ർ (57), കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് (16) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ജി​​​​ല്ല തി​​​​രി​​​​ച്ചു​​​​ള്ള നി​​​​യ​​​​മ​​​​ന ക​​​​ണ​​​​ക്കു​​​​ക​​​​ൾ.

1995ലെ​​​​യും 2016ലെ​​​​യും ഭി​​​​ന്ന​​​​ശേ​​​​ഷി അ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​രം സ​​​​ർ​​​​ക്കാ​​​​ർ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളി​​​​ൽ സം​​​​വ​​​​ര​​​​ണം വ്യ​​​​വ​​​​സ്ഥ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും എ​​​​യ്ഡ​​​​ഡ് മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​തു കൃ​​​​ത്യ​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നി​​​​ല്ലെ​​​ന്നും സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യും വി​​​​ധി​​​​ന്യാ​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഈ ​​​​കു​​​​റ​​​​വ് പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചു​​​വെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യു​​​​ടെ 2023 ഒ​​​​ക്ടോ​​​​ബ​​​​ർ 30ലെ ​​​​ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന-​​​​ജി​​​​ല്ലാ​​​ത​​​​ല സ​​​​മി​​​​തി​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ച്ചാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്.

ഹൈ​​​​സ്കൂ​​​​ൾ ത​​​​ലം വ​​​​രെ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ട 1300 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് റൊ​​​​ട്ടേ​​​​ഷ​​​​ൻ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ പാ​​​​ലി​​​​ച്ച് 437 പേ​​​​ർ​​​​ക്കാ​​​​ണ് ഇ​​​​പ്പോ​​​​ൾ നി​​​​യ​​​​മ​​​​ന​​​ശി​​​​പാ​​​​ർ​​​​ശ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ബാ​​​​ക്കി​​​​യു​​​​ള്ള ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കും വെ​​​​യ്റ്റിം​​​​ഗ് ലി​​​​സ്റ്റി​​​​ൽ​​​നി​​​​ന്നു​​​​മു​​​​ള്ള നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ പ്ര​​​​ക്രി​​​​യ​​​​യാ​​​​യി ന​​​​ട​​​​ക്കും. എം​​​​പ്ലോ​​​​യ്‌​​​​മെ​​​​ന്‍റ് എ​​​​ക്സ്ചേ​​​​ഞ്ച് വ​​​​ഴി​​​​യും മാ​​​​നേ​​​​ജ​​​​ർ​​​​മാ​​​​ർ നേ​​​​രി​​​​ട്ടും ഇ​​​​തി​​​​ന​​​​കം 1500ഓ​​​​ളം പേ​​​​ർ​​​​ക്കു നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കി​​​​ക്ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്നും മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. സ​​​​മ​​​​ന്വ​​​​യ സോ​​​​ഫ്റ്റ്‌​​​​വേ​​​​​റി​​​​ലൂ​​​​ടെ സു​​​​താ​​​​ര്യ​​​​മാ​​​​യാ​​​​ണു നി​​​​യ​​​​മ​​​​ന​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ച​​​​ത്.

ഭി​​​​ന്ന​​​​ശേ​​​​ഷി നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​യ്ഡ​​​​ഡ് മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ല​​​​വി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന മ​​​​റ്റ് അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ​​​​ക്ക് അ​​​​ടി​​​​സ്ഥാ​​​​ന​​​​മി​​​​ല്ലെ​​​​ന്നു മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഭി​​​​ന്ന​​​​ശേ​​​​ഷി നി​​​​യ​​​​മ​​​​നം പൂ​​​​ർ​​​​ണ​​​മാ​​​​യും ന​​​​ട​​​​പ്പാ​​​​കു​​​​ന്ന​​​​തു​​​വ​​​​രെ താ​​​​ത്കാ​​​​ലി​​​​ക അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്ക് പെ​​​​ൻ ന​​​​മ്പ​​​​ർ, അ​​​​വ​​​​ധി, പി​​​​എ​​​​ഫ്, ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി​​​​യ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഭി​​​​ന്ന​​​​ശേ​​​​ഷി ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ ജോ​​​​ലി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന മു​​​​റ​​​​യ്ക്ക് മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് നി​​​​യ​​​​മ​​​​ന തീ​​​​യ​​​​തി മു​​​​ത​​​​ൽ ക്ര​​​​മീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ടെന്നും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

 

Kerala

ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ൽ അ​നീ​തി: മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ

തൃ​​​ശൂ​​​ർ: ഭി​​​ന്ന​​​ശേ​​​ഷി​​​ സം​​​വ​​​ര​​​ണ​​​ത്തി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രോ​​​ടു സം​​​സ്ഥാ​​​ന​​​ സ​​​ർ​​​ക്കാ​​​ർ ക​​​ടു​​​ത്ത അ​​​നീ​​​തി കാ​​​ട്ടു​​​ന്നുവെന്ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ.

കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​ത​​​ര മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളോ​​​ട് അ​​​നു​​​ഭാ​​​വ​​​ സ​​​മീ​​​പ​​​നം പു​​​ല​​​ർ​​​ത്തു​​​ന്പോ​​​ൾ ക്രൈ​​​സ്ത​​​വ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളെ ശ​​​ത്രു​​​പ​​​ക്ഷ​​​ത്തു നി​​​ർ​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഭി​​​ന്ന​​​ശേ​​​ഷി​​​ സം​​​വ​​​ര​​​ണ​​​ത്തി​​​ലെ നീ​​​തി​​​നി​​​ഷേ​​​ധ​​​ത്തി​​​നെ​​​തി​​​രേ കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​നു​​​ മു​​​ന്നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച യാ​​​ച​​​നാ​​​സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്.

സു​​​പ്രീം കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ​​​നു​​​സ​​​രി​​​ച്ച് എ​​​ൻ​​​എ​​​സ്എ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​നു​​​ മാ​​​ത്ര​​​മാ​​​യി ഭി​​​ന്ന​​​ശേ​​​ഷി​​​ വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​നു​​​കൂ​​​ല ഉ​​​ത്ത​​​ര​​​വി​​​ട്ട​​​പ്പോ​​​ൾ മ​​​റ്റു മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളെ സൗ​​​ക​​​ര്യ​​​പൂ​​​ർ​​​വം ഒ​​​ഴി​​​വാ​​​ക്കി. അ​​​നീ​​​തി​​​ക്കെ​​​തി​​​രേ സ​​​മ​​​രം​​​ചെ​​​യ്യു​​​ന്ന കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​സ​​​മൂ​​​ഹ​​​ത്തി​​​നു കേ​​​ര​​​ള മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ മു​​​ഴു​​​ൻ പി​​​ന്തു​​​ണ​​​യു​​​മു​​​ണ്ടെ​​​ന്നും മാ​​​ർ ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ പ​​​റ​​​ഞ്ഞു.

ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടോം ​​​മാ​​​ത്യു, ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് പ​​​ള്ളി​​​ക്കു​​​ന്ന​​​ത്ത്, രാ​​​ജേ​​​ഷ് ജോ​​​സ്, എ.​​​ഡി. സാ​​​ജു, ബി​​​ജു പി. ​​​ആ​​​ന്‍റ​​​ണി, എ​​​ൻ.​​​പി. ജാ​​​ക്സ​​​ണ്‍, ജോ​​​ഫി മ​​​ഞ്ഞ​​​ളി, ജെ​​​ലി​​​പ്സ് പോ​​​ൾ, ബി​​​ൻ​​​സി കാ​​​രേ​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

ട്രെ​യി​ൻ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ 87 ശ​ത​മാ​ന​ം ഓ​ൺ​ലൈ​ൻ വ​ഴി

പ​​​ര​​​വൂ​​​ർ: ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​യി​​​ൽ റി​​​സ​​​ർ​​​വ് ചെ​​​യ്യു​​​ന്ന ട്രെ​​​യി​​​ൻ ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ 87 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​ക​​​വും ഓ​​​ൺ​​​ലൈ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട്.

ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ അ​​​ടു​​​ത്തി​​​ടെ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ക​​​ണ​​​ക്കു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഐ​​​ആ​​​ർ​​​സി​​​ടി​​​സി​​​യു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ ബു​​​ക്കിം​​​ഗ് സി​​​സ്റ്റം കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും റെ​​​യി​​​ൽ​​​വേ തീ​​​രു​​​മാ​​​നി​​​ച്ചു.

Editorial

സം​വ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ മു​ത​ലെ​ടു​പ്പി​നി​റ​ങ്ങു​ന്ന​വ​ർ

കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ മു​​​​​​​​​സ്‌​​​​​​​​​ലിം, ഈ​​​​​​​​​ഴ​​​​​​​​​വ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ സം​​​​​​​വ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ വ​​​​​​​ലി​​​​​​​യ സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക മു​​​​​​​ന്നേ​​​​​​​റ്റ​​​​​​​മു​​​​​​​ണ്ടാ​​​​​​​ക്കി​​​​​​​യെ​​​​​​​ന്ന് പ്ര​​​​​​​ഫ​​​​​​​ഷ​​​​​​​ണ​​​​​​​ൽ കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ളി​​​​​​​ലെ​​​​​​​യും വി​​​​​​​വി​​​​​​​ധ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ സ​​​​​​​ർ​​​​​​​വീ​​​​​​​സു​​​​​​​ക​​​​​​​ളി​​​​​​​ലെ​​​​​​​യും അ​​​​​​​വ​​​​​​​സ്ഥ പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ച്ചാ​​​​​​​ൽ മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​കും. ഈ ​​​​​​​മു​​​​​​​ന്നേ​​​​​​​റ്റ​​​​​​​മാ​​​​​​​ണ് ഈ ​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ സം​​​​​​​സ്ഥാ​​​​​​​ന മെ​​​​​​​​ഡി​​​​​​​​ക്ക​​​​​​​​ൽ, എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​റിം​​​​​​​​ഗ് പ്ര​​​​​​​​വേ​​​​​​​​ശ​​​​​​​​ന ലി​​​​​​​​സ്റ്റി​​​​​​​ലും വ‍്യ​​​​​​​ക്ത​​​​​​​മാ​​​​​​​കു​​​​​​​ന്ന​​​​​​​ത്.

കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷം ക​ലു​ഷി​ത​മാ​ക്കാ​നും സൗ​ഹാ​ർ​ദ​ത്തി​ൽ ജീ​വി​ക്കു​ന്ന വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കാ​നും അ​തി​ൽ​നി​ന്ന് രാ​ഷ്‌​ട്രീ​യ മു​ത​ലെ​ടു​പ്പു ന​ട​ത്താ​നും ശ്ര​മി​ക്കു​ന്ന​വ​രു​ടെ കൈ​യി​ലെ പു​തി​യൊ​രു ആ​യു​ധ​മാ​യി​രി​ക്കു​ക​യാ​ണ് സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണ​മാ​യ ഇ​ഡ​ബ്ല‍്യു​എ​സ്. സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ജോ​ലി​ക്കും വി​ദ‍്യാ​ഭ‍്യാ​സ​ത്തി​നും മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി 10 ശ​ത​മാ​നം സം​വ​ര​ണ​മേ​ർ​പ്പെ​ടു​ത്തി 103-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യു​ണ്ടാ​യ​തു​മു​ത​ൽ ചി​ല​ർ ബോ​ധ​പൂ​ർ​വം തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്നു​ണ്ട്.

ഇ​പ്പോ​ൾ മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​ത്തി​ൽ ഇ​ഡ​ബ്ല‍്യു​എ​സ് സം​വ​ര​ണ​ക്കാ​ർ എ​ന്തോ വ​ലി​യ​നേ​ട്ട​മു​ണ്ടാ​ക്കു​ന്നു എ​ന്ന​ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ചി​ല​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​പോ​ലും ഉ​ണ്ടാ​കു​ന്ന​ത്. ഇ​ഡ​ബ്ല‍്യു​എ​സ്‌ സം​വ​ര​ണം വ​ന്ന​തു​കൊ​ണ്ട് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണ ആ​നു​കൂ​ല‍്യ​ങ്ങ​ളി​ൽ യാ​തൊ​രു കു​റ​വും ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന യാ​ഥാ​ർ​ഥ‍്യം അം​ഗീ​ക​രി​ക്കാ​തി​രി​ക്കു​ന്ന​വ​രു​ടെ ല​ക്ഷ‍്യം മ​റ്റെ​ന്തോ ആ​ണെ​ന്നു ന‍്യാ​യ​മാ​യും സം​ശ​യി​ക്കാം.

കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​കാ​വ​സ്ഥ​യി​ൽ പി​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​വ​രും ഇ​ഡ​ബ്ല‍്യു​എ​സ്‌ സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​വ​രും ത​മ്മി​ൽ താ​ര​ത​മ‍്യം ചെ​യ്താ​ൽ അ​ന്ത​ര​ത്തി​ന്‍റെ വ‍്യാ​പ്തി മ​ന​സി​ലാ​ക്കാം. എ​ട്ടു ല​ക്ഷം രൂ​പ​വ​രെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള മു​സ്‌​ലിം, ഈ​ഴ​വ അ​ട​ക്ക​മു​ള്ള പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മ​റ്റു നി​ബ​ന്ധ​ന​ക​ളൊ​ന്നു​മി​ല്ലാ​തെ സം​വ​ര​ണം കി​ട്ടും. അ​വ​ർ​ക്ക് മാ​ർ​ക്കി​ലും വ​യ​സി​ലു​മെ​ല്ലാം ഇ​ള​വു‌​ണ്ട്.

ആ​ഡം​ബ​ര വീ​ടോ വാ​ഹ​ന​ങ്ങ​ളോ ഭൂ​മി​യോ ഒ​ന്നും ത​ട​സ​മ​ല്ല. എ​ന്നാ​ൽ, ഇ​ഡ​ബ്ല‍്യു​എ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന​ത്ത് സം​വ​ര​ണ​ത്തി​ന് വ​രു​മാ​ന​പ​രി​ധി നാ​ലു ല​ക്ഷം രൂ​പ​യാ​ണ്. കൂ​ടാ​തെ, കൃ​ഷി​ഭൂ​മി​ക്ക​ട​ക്കം പ​രി​ധി​യു​മു​ണ്ട്. മാ​ർ​ക്കി​ലോ വ​യ​സി​ലോ ഒ​രി​ള​വു​മി​ല്ല. ഈ ​ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​രു​ടെ ജീ​വി​ത സാ​ഹ​ച​ര‍്യ​മാ​ണ് പ​രി​താ​പ​ക​ര​മെ​ന്ന് നി​ഷ്പ​ക്ഷ​മാ​യി വി​ല​യി​രു​ത്തു​ന്ന​വ​ർ​ക്ക് ബോ​ധ‍്യ​മാ​കും.

മു​സ്‌​ലിം, ഈ​ഴ​വ അ​ട​ക്ക​മു​ള്ള മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ജാ​തി​വി​വേ​ച​ന​മോ അ​വ​ഗ​ണ​ന​യോ അ​നു​ഭ​വി​ക്കു​ന്നു​ണ്ടോ? ഈ ​വി​ഭാ​ഗ​ങ്ങ​ളി​ലെ എ​ത്ര​യോ സ​മ്പ​ന്ന കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളാ​ണ് സം​വ​ര​ണാ​നു​കൂ​ല‍്യം പ​റ്റു​ന്ന​ത്. ക്രൈ​സ്ത​വ, നാ​യ​ർ തു​ട​ങ്ങി സം​വ​ര​ണ​മി​ല്ലാ​ത്ത വി​ഭാ​ഗ​ത്തി​ൽ ജ​നി​ച്ചു എ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ൽ അ​തി​ദ​രി​ദ്ര​രാ​യ എ​ത്ര​യോ കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളാ​ണ് ഗ​ത‍്യ​ന്ത​ര​മി​ല്ലാ​തെ അ​ല​യു​ന്ന​ത്. മ​റ്റൊ​രു മ​ത​ത്തി​നു​മി​ല്ലാ​ത്ത സം​വ​ര​ണാ​നു​കൂ​ല‍്യ​മാ​ണ് കേ​ര​ള​ത്തി​ൽ ഇ​സ്‌​ലാം മ​ത​വി​ഭാ​ഗ​ത്തി​നു ല​ഭി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള സം​വ​ര​ണ​ത്തി​ലെ അ​നീ​തി ചോ​ദ‍്യം​ചെ​യ്യാ​ൻ ധൈ​ര‍്യ​മി​ല്ലാ​ത്ത​വ​രാ​ണ് അ​തി​ദ​രി​ദ്ര​രാ​യ ഇ​ഡ​ബ്ല‍്യു​എ​സ് വി​ഭാ​ഗ​ത്തെ ആ​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​ഡ​ബ്ല‍്യു​എ​സി​ൽ വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ൽ മു​സ്‌​ലിം, ഈ​ഴ​വ വി​ഭാ​ഗ​ങ്ങ​ൾ സം​വ​ര​ണ​ത്തി​ലൂ​ടെ വ​ലി​യ സാ​മൂ​ഹി​ക മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യെ​ന്ന് പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ളി​ലെ​യും വി​വി​ധ സ​ർ​ക്കാ​ർ സ​ർ​വീ​സു​ക​ളി​ലെ​യും അ​വ​സ്ഥ പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സി​ലാ​കും. ഈ ​മു​ന്നേ​റ്റ​മാ​ണ് ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന ലി​സ്റ്റി​ലും വ‍്യ​ക്ത​മാ​കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ‍്യ അ​ലോ​ട്ട്മെ​ന്‍റി​ൽ മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ന്‍റെ ക​ട്ട് ഓ​ഫ് റാ​ങ്ക് 916 ആ​കു​മ്പോ​ൾ ഇ​ഡ​ബ്ല‍്യു​എ​സ്കാ​രു​ടേ​ത് 2,842 ആ​ണ്. ഈ ​ലി​സ്റ്റി​ൽ 387 മു​സ്‌​ലിം​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഈ​ഴ​വ വി​ഭാ​ഗ​ത്തി​ന്‍റെ ക​ട്ട് ഓ​ഫ് 1,627 ആ​ണ്. 228 പേ​ർ ഉ​ൾ​പ്പെ​ടു​ന്നു. ഇ​ഡ​ബ്ല‍്യു​എ​സ് വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് 163 പേ​ർ മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ ക​ട്ട് ഓ​ഫ് റാ​ങ്ക് 14,160ഉം ​ഉ​ൾ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 200ഉം ​ആ​ണ്. പ​ട്ടി​ക​വ​ർ​ഗ​ത്തി​ന്‍റേ​ത് യ​ഥാ​ക്ര​മം 24,188ഉം 33​ഉം ആ​ണ്. ഈ ​അ​വ​സ്ഥ​കൂ​ടി പ​രി​ഗ​ണി​ച്ചു നോ​ക്കു​മ്പോ​ഴാ​ണ് ഇ​ഡ​ബ്ല‍്യു​എ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്നാ​ക്കാ​വ​സ്ഥ കൂ​ടു​ത​ൽ വ‍്യ​ക്ത​മാ​കു​ന്ന​ത്.

സം​വ​ര​ണ​ത്തി​ന്‍റെ ആ​നു​കൂ​ല‍്യ​ത്തി​ൽ പു​രോ​ഗ​തി കൈ​വ​രി​ച്ച വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം തു​ട​രു​ന്ന​ത് സ​മൂ​ഹ​ത്തി​ൽ വ​ലി​യ വി​ട‌​വ് സൃ​ഷ്ടി​ക്കും. പ്ര​ത്യേ​കി​ച്ച് ഒ​രു മ​ത​വി​ഭാ​ഗ​ത്തി​ന് ഒ​ന്നാ​കെ സം​വ​ര​ണം ല​ഭ‍്യ​മാ​ക്കു​മ്പോ​ൾ. ഇ​ത്ത​ര​മൊ​ര​വ​സ്ഥ സാ​മൂ​ഹി​ക സ​ന്തു​ലി​താ​വ​സ്ഥ​യെ അ​പ​ക​ട​ത്തി​ലാ​ക്കും. ‘കൈ​യൂ​ക്കു​ള്ള​വ​ൻ കാ​ര‍്യ​ക്കാ​ര​ൻ’ എ​ന്ന നി​ല​യി​ലേ​ക്ക് കാ​ര‍്യ​ങ്ങ​ളെ​ത്തും. കേ​ര​ള​ത്തി​ൽ​നി​ന്ന് യു​വ​ജ​ന​ങ്ങ​ൾ വി​ദേ​ശ​രാ​ജ‍്യ​ങ്ങ​ളി​ലേ​ക്ക​ട​ക്കം കു​ടി​യേ​റു​ന്ന​ത് സം​വ​ര​ണ​ത്തി​ന്‍റെ പ​രി​ണ​ത​ഫ​ല​മാ​ണെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും അ​ധഃ​സ്ഥി​ത​ര​ട​ക്ക​മു​ള്ള പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ സ​മു​ദാ​യ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന​തും അ​നാ​വ​ശ‍്യ​മാ​യി പ്ര​തി​സ്ഥാ​ന​ത്തു നി​ർ​ത്തു​ന്ന​തും നെ​റി​കേ​ടാ​ണ്. കേ​ര​ള​ത്തി​ന്‍റെ പൊ​തു​സ​മൂ​ഹ​വും രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​വും ഇ​ക്കാ​ര‍്യ​ങ്ങ​ൾ ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണം. വി​ടു​വാ​യ​ത്തം പ​റ​യു​ന്ന​വ​രെ നി​ല​യ്ക്കു നി​ർ​ത്താ​ൻ രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വം ഇ​ച്ഛാ​ശ​ക്തി കാ​ട്ട​ണം. കേ​വ​ലം പ​ത്ത് വോ​ട്ടി​നു​വേ​ണ്ടി സ​മൂ​ഹ​ത്തി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്ക​രു​ത്.

National

സുപ്രീംകോടതി ജീവനക്കാരുടെ നിയമനത്തിൽ ഇനിമുതൽ സംവരണം

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി സു​പ്രീം​കോ​ട​തി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​ത്തി​നും സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നും സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി. ജൂ​ണ്‍ 24ന് ​കോ​ട​തി​യി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ലാ​ണ് സം​വ​ര​ണം സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​റി​യി​ച്ച​ത്. ജൂ​ണ്‍ 23 മു​ത​ൽ സം​വ​ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യും സ​ർ​ക്കു​ല​റി​ൽ അ​റി​യി​ച്ചു. പു​തി​യ തീ​രു​മാ​നം സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ർ​ക് ബാ​ധ​ക​മ​ല്ല. മ​റി​ച്ച് ര​ജി​സ്ട്രാ​ർ, സീ​നി​യ​ർ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ്, അ​സി​സ്റ്റ​ന്‍റ് ലൈ​ബ്രേ​റി​യ​ൻ, ജൂ​ണി​യ​ർ കോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ്, ചേം​ബ​ർ അ​റ്റ​ൻ​ഡ​ന്‍റ് തു​ട​ങ്ങി​യ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​ണ് സം​വ​ര​ണം ബാ​ധ​ക​മാ​കു​ക. ഇ​തോ​ടെ ജീ​വ​ന​ക്കാ​രെ എ​സ്‌​സി, എ​സ്ടി, അ​ണ്‍റി​സ​ർ​വ്ഡ് എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ച്ചാ​യി​രി​ക്കും നി​യ​മ​ന​ങ്ങ​ളും സ്ഥാ​ന​ക്ക​യ​റ്റ​വും ന​ൽ​കു​ക.

സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് 15 ശ​ത​മാ​ന​വും പ​ട്ടി​ക​വ​ർ​ഗ ജീ​വ​ന​ക്കാ​ർ​ക്ക് 7.5 ശ​ത​മാ​ന​വും സം​വ​ര​ണം ല​ഭി​ക്കും. സം​വ​ര​ണം സം​ബ​ന്ധി​ച്ച് സു​പ്രീം​കോ​ട​തി​യി​ൽനി​ന്ന് നി​ര​വ​ധി സു​പ്ര​ധാ​ന വി​ധി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ അ​തി​ന്‍റെ ന​ട​ത്തി​പ്പി​ലും അ​ത് പ്ര​തി​ഫ​ലി​ക്ക​ണം എ​ന്നാ​ണ് സം​വ​ര​ണം ന​ട​പ്പാ​ക്കി​യാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന പ്ര​തി​ക​രി​ച്ച​ത്.

Latest News

Corehub Up